വന്ദേഭാരതിനെ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു/ ഫെയ്‌സ്ബുക്ക് 
Kerala

രണ്ടേകാൽ മണിക്കൂറുകൊണ്ട് കോട്ടയത്ത്; അടുത്ത സ്റ്റോപ് എറണാകുളം; വന്ദേ ഭാരത് എക്സ്പ്രസ് ട്രയൽ റൺ

5.10 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ 7.38ന് കോട്ടയത്ത് എത്തുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ട്രയൽ റൺ നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് കോട്ടയം പിന്നിട്ടു. 2 മണിക്കൂർ 18 മിനിറ്റുകൊണ്ടാണ് തിരുവനന്തപുരത്തുനിന്ന് ട്രെയിൻ കോട്ടയത്ത് എത്തിയത്. 5.10 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ 7.38ന് കോട്ടയത്ത് എത്തുകയായിരുന്നു. 50 മിനിറ്റുകൊണ്ടാണ് കൊല്ലത്ത് എത്തിയത്. എറണാകുളം നോർത്തിലാണ് ട്രെയിനിന്റെ അടുത്ത സ്റ്റോപ്പ്. മൂന്നു മണിക്കൂറിൽ ഇത് പൂർത്തിയാക്കുമെന്നാണ് വിലയിരുത്തുന്നത്.

തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ട്രയൽ റൺ നടത്തുന്നത്. ഏഴ് മണിക്കൂർ കൊണ്ട് ട്രെയിൻ കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 12.10 നാണ് കണ്ണൂരിൽ എത്തേണ്ട സമയം. 2.30-നുള്ളില്‍ തിരുവനന്തപുരത്തേക്ക് മടങ്ങും. തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എന്‍ജിനിയറിങ് വിഭാഗവും വണ്ടിയിലുണ്ടാകും. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശ്ശൂരില്‍നിന്ന് കയറും. അവിടെനിന്ന് ക്രൂ മാറും. 

അതേസമയം ട്രെയിനിന്റെ ഷെഡ്യൂളും റെയിൽവെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകൾ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും. ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍, കപ്പലുകള്‍ കത്തിക്കുമെന്ന് മുന്നറിയിപ്പ്

റിയാദിലെ യുഎസ് എംബസിയിൽ സ്ഫോടനം, ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, പൊങ്കാലയ്ക്കൊരുങ്ങി അനന്തപുരി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു; മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി ഖത്തര്‍

എന്താണ് പൊങ്കാല? ; സമര്‍പ്പണവും വ്രതവും രീതികളും അറിയാം

ജോലിയില്‍ സ്ഥാനക്കയറ്റം, കുടുംബത്തില്‍ സന്തോഷകരമായ വാര്‍ത്ത

SCROLL FOR NEXT