പ്രതീകാത്മക ചിത്രം, ഷിനോ മാത്യു 
Kerala

'മദ്യപിച്ചു കഴിഞ്ഞാല്‍ മറ്റൊരാണും പെണ്ണും കിടക്കുന്നത് കാണുന്നതാണ് ഷിനോയുടെ ഹോബി'

യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ വൈഫ് സ്വാപ്പിങ് സംഘത്തിന് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും സഹോദരന്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മണർകാട്ടെ പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരി വെട്ടേറ്റു മരിച്ച സംഭവത്തിൽ, കൊലപാതകത്തിന് പിന്നിൽ ഭർത്താവു മാത്രമല്ല, കൂടുതൽ ആളുകളുണ്ടെന്ന് സംശയിക്കുന്നതായി യുവതിയുടെ സഹോദരൻ. ഭാര്യമാരെ പങ്കുവെയ്ക്കുന്നതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പകതീര്‍ക്കാനാണ് ഭര്‍ത്താവ് ഷിനോ യുവതിയെ കൊലപ്പെടുത്തിയതെന്നും സഹോദരൻ പറഞ്ഞു. 

മദ്യപിച്ചു കഴിഞ്ഞാല്‍ മറ്റൊരാണും പെണ്ണും കിടക്കുന്നത് കാണുന്നതാണ് ഷിനോയുടെ ഹോബി. അതിനായി യുവതിയെ നിർബന്ധിക്കും. എതിർപ്പു പറയുമ്പോൾ കഠിനമായി ഉപദ്രവിക്കും. മുടിക്കുത്തിന് വലിച്ചിഴക്കും. കുട്ടികളെയും അയാൾ മര്‍ദ്ദിക്കും. അവരെ അസഭ്യം വിളിക്കും. ഇതേത്തുടര്‍ന്നാണ് ഭയന്ന് സഹോദരി വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും സഹോദരന്‍ പറഞ്ഞു. 

ഒരു മാസം മുമ്പ് കാസര്‍കോട് ഒരു കമ്പനിയില്‍ സഹോദ​രി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി ട്രെയിനിൽ പോയി. താനും സുഹൃത്തും കൂടെ പോയിരുന്നു. കോട്ടയം കുറുപ്പന്തറ കഴിഞ്ഞപ്പോൾ ഒരാള്‍ പിന്തുടരുന്നതായി സംശയം തോന്നി, സഹോദ​രി അക്കാര്യം അറിയിച്ചു. തുടർന്ന് പോയി നോക്കിയപ്പോൾ അത് ഷിനോ തന്നെയായിരുന്നു. 

ഇതിനു പിന്നാലെ അവൻ സഹോദരിയെ ട്രെയിനിൽ നിന്നും വലിച്ചിറക്കി. തന്റെ കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. റെയിൽവേ പൊലീസിൽ പരാതിപ്പെട്ടതിനെത്തുടർന്നാണ് തങ്ങളെ വിട്ടതെന്നും സഹോദരൻ വെളിപ്പെടുത്തി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ വൈഫ് സ്വാപ്പിങ് സംഘത്തിന് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും സഹോദരന്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് മണര്‍കാട് സ്വദേശിനിയായ യുവതി വെട്ടേറ്റു മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

'വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു, കയ്യടി മാത്രമാണുള്ളത്'; സിനിമാ അവാര്‍ഡില്‍ മന്ത്രി സജി ചെറിയാന്‍

പ്രതിക റാവലിനു മെഡൽ ഇല്ല; തന്റേത് അണിയിച്ച്, ചേർത്തു പിടിച്ച് സ്മൃതി മന്ധാന

SCROLL FOR NEXT