പ്രതീകാത്മക ചിത്രം 
Kerala

മുന്നറിയിപ്പില്ലാതെ അറ്റകുറ്റ പണി; കോട്ടയം റൂട്ടിൽ ട്രെയിൻ വൈകിയോടുന്നു, യാത്രക്കാർ ദുരിതത്തിൽ

ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്ന് റെയില്‍ലെ വിശദീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്ന് ഇന്ന് ട്രെയില്‍ സര്‍വീസുകള്‍ വൈകും. കോട്ടയം റൂട്ടിലേക്കുള്ള ട്രെയിനുകളാണ് വൈകുന്നത്. ചിങ്ങവനം യാര്‍ഡിലാണ് അറ്റകുറ്റ പണികള്‍ നടക്കുന്നത്. ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്ന് റെയില്‍ലെ വിശദീകരിച്ചു. എന്നാല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോട്ടയം റൂട്ടില്‍ ഓടുന്ന ദീര്‍ഘ ദൂര ട്രെയിനുകളാണ് പ്രധാനമായും വൈകി ഓടുന്നത്. മുംബൈ സിഎസ്ടി എക്‌സ്പ്രസ് നാല് മണിക്കൂറാണ് ഇപ്പോള്‍ വെകിയോടുന്നത്. ചെന്നൈ- തിരുനന്തപുരം സൂപ്പര്‍ഫാസ്റ്റ് മൂന്നര മണിക്കൂര്‍ വൈകി. മൈസൂര്‍- കൊച്ചുവേളി എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകുന്നുണ്ട്.

പുന്നൈ- കന്യാകുമാരി എക്‌സ്പ്രസും മൂന്ന് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ചെന്നൈ മെയില്‍ 40 മിനിറ്റ് വൈകി. മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ് നാലേകാല്‍ മണിക്കൂര്‍ വൈകിയിട്ടുണ്ട്. ബെംഗളൂരു ഐലെന്റ് എക്‌സ്പ്രസ് 45 മിനിറ്റാണ് വൈകിയോടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !