ജ്യോതിഷ് 
Kerala

കള്ളും മീന്‍തലയും കഴിച്ചു; യുവാവിന്റെ മരണം ഭക്ഷവിഷബാധ മൂലം?; 5 പേര്‍ ചികിത്സയില്‍

ജ്യോതിഷിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോട്ടയം: കള്ളുഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. സമീപ പ്രദേശത്തെ ഒരു ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ജ്യോതിഷ് മരിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ജ്യോതിഷും സുഹൃത്തുക്കളും ശനിയാഴ്ചയാണ് ഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ചത്. ജ്യോതിഷിന് ഒപ്പം ഭക്ഷണം കഴിച്ച അഞ്ചുപേര്‍ ചികിത്സയിലാണ്. കള്ളും മീന്‍തല കറിയുമാണ് ഇവര്‍ കഴിച്ചത്. കുമരകം കറങ്ങാന്‍ എത്തിയ, ഗള്‍ഫില്‍ ജോലിയുള്ള കുമളിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജ്യോതിഷ് ഷാപ്പിലെത്തിയത്.

വൈകീട്ട് ഇവര്‍ക്കെല്ലാം വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരാള്‍ ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു.

ആരോപണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. ജ്യോതിഷിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

Kottayam youth's death due to food poisoning?; 5 people under treatment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത്തരം പുതിയ കീഴ്‌വഴക്കങ്ങൾ ഉണ്ടാക്കരുത്'; പ്രതിപക്ഷത്തിന് സ്പീക്കർ അധികസമയം നൽകിയെന്ന് റവന്യൂമന്ത്രി അനിൽകുമാറിന്റെ പരാതി

'അന്ന് ഞങ്ങള്‍ക്ക് ചായയും സമൂസയും വിറ്റ 10 വയസുകാരന്‍, അവന്‍ വളര്‍ന്ന് ഷാരൂഖ് ഖാന്‍ ആയി'; ഓര്‍മ പങ്കിട്ട് പങ്കജ് കപൂര്‍

'ശ്...ശ്.... പോസ്റ്റ് മാറി...'; 10 ദിവസം 8 സെൽഫ് ​ഗോളുകൾ! ലോകകപ്പിലെ 'ഓൺ ​ഗോൾ' ചരിത്രം

സോളിസിറ്റര്‍ ജനറല്‍ ആയി തുഷാര്‍ മേത്ത തുടരും; കാലാവധി മൂന്നു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

' 10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലുമാണ് ആരോഗ്യവകുപ്പ് നേരിട്ട പ്രധാന പ്രശ്നം'; റിയാസിന് മറുപടിയുമായി മുരളീധരൻ