കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം നാളെ മുതല്‍ AI image
Kerala

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം നാളെ മുതല്‍

നെയ്യാട്ടം നടക്കുന്ന നാളെ മുതല്‍ ജൂണ്‍ 24 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Author : Sujith

കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാല്‍ചുരം-ബായ്‌സ് ടൗണ്‍ ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതായി കേളകം പൊലീസ് അറിയിച്ചു. നെയ്യാട്ടം നടക്കുന്ന നാളെ മുതല്‍ ജൂണ്‍ 24 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഭാരവാഹനങ്ങള്‍ നെടുംപൊയില്‍-പേരിയ ചുരം റോഡിലൂടെ പോകണമെന്നാണ് നിര്‍ദേശം. വയനാട്ടില്‍ നിന്നും പാല്‍ചുരം വഴി കൊട്ടിയൂരിലേക്ക് വരുന്ന വാഹനങ്ങള്‍ തിരികെ നെടുംപൊയില്‍-പേരിയ ചുരം വഴി പോകണമെന്നും പൊലീസ് അറിയിച്ചു.

ഉത്സവത്തിനോടനുബന്ധിച്ചുണ്ടാകുന്ന വന്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ കന്നഡ സംസാരിക്കാനറിയുന്നവരടക്കം 600 പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Kottiyoor Vaishakha Mahotsavam: Traffic Restrictions From Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കലാപം ഉണ്ടാക്കാനായിരുന്നു സിപിഎം ശ്രമം, എല്ലാത്തിനും ഒരു പരിധിയുണ്ടാകണം, ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല'

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കി; പ്രതി അറസ്റ്റില്‍

'വിദ്വേഷങ്ങളുടെ ഇരുളിനെ മാറ്റിനിര്‍ത്താം'; ബക്രീദ് ആശംസകളുമായി പിണറായി

ഗെയ്‌ലിനെ തൂക്കി; മിന്നല്‍ വൈഭവ് ഇനി 'യൂണിവേഴ്‌സ് ബേബി ബോസ്'

'തളര്‍ത്തിക്കളയാമെന്ന് ആരും കരുതേണ്ട', ഇഡി റെയ്ഡില്‍ വ്യാപക പ്രതിഷേധം; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

SCROLL FOR NEXT