'കലാപം ഉണ്ടാക്കാനായിരുന്നു സിപിഎം ശ്രമം, എല്ലാത്തിനും ഒരു പരിധിയുണ്ടാകണം, ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല'

Ramesh chennithala
Ramesh chennithalaഫയൽ
Edited By:
Updated on
2 min read

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും വിവിധ കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡിന് പിന്നാലെ തിരുവനന്തപുരത്ത് സിപിഎം നടത്തിയത് ബോധപൂര്‍വ്വമായ അക്രമമെന്ന് രമേശ് ചെന്നിത്തല. റെയ്ഡിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനോ പൊലീസിനോ അറിവുണ്ടായിരുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

'പിണറായിയിലും കോഴിക്കോടും ഒരു പ്രശ്‌നങ്ങളും ഇല്ലാതെ ഇഡി ഉദ്യോഗസ്ഥന്മാര്‍ പരിശോധന കഴിഞ്ഞ് തിരിച്ചു പോയി. എന്നാല്‍ തിരുവനന്തപുരത്ത് ആസൂത്രിതമായ ഒരു അക്രമമാണ് ഉണ്ടായത്. അവിടെയെങ്ങും ഉണ്ടാകാത്ത സംഘര്‍ഷം എങ്ങനെയാണ് തിരുവനന്തപുരത്ത് ഉണ്ടായത്? തിരുവനന്തപുരത്ത് ബോധപൂര്‍വ്വമായി അക്രമം നടത്തുക എന്ന ലക്ഷ്യം സിപിഎമ്മിന്നുണ്ടായിരുന്നു എന്നുവേണം കരുതാനെന്നും ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി അടക്കമുള്ള തലസ്ഥാനത്തെ എല്ലാ പ്രമുഖ നേതാക്കളും സമരത്തില്‍ ഉണ്ടായിരുന്നു. പ്രതിഷേധം സമാധാനപരമെന്നും യാതൊരു വിധത്തിലുള്ള അക്രമങ്ങളും നടത്തില്ല എന്നും അവര്‍ പൊലീസിന് ഉറപ്പ് നല്‍കിയിരുന്നു. അതിനു വിരുദ്ധമായാണ് ആക്രമണം നടന്നിരിക്കുന്നത്. അക്രമികളെ പാര്‍ട്ടി ഓഫീസിനുള്ളില്‍ ഒളിപ്പിച്ചു സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന പൊലീസിന്റെ നിശ്ചയദാര്‍ഢ്യവും കര്‍ശനമായ നിലപാടും മൂലം സംഭവം നടന്ന മണിക്കൂറില്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ കുറിപ്പ്

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലും വിവിധ കേന്ദ്രങ്ങളിലും ഇ.ഡി റെയ്ഡ് നടക്കുമെന്ന് ഒരു സൂചനയും കേരള സര്‍ക്കാരിനോ, പോലീസിനോ ലഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ചുള്ള ഒരു സൂചനയും റെയ്ഡ് തുടങ്ങിയ ശേഷവും നല്‍കിയിരുന്നില്ല. റെയ്ഡു നടക്കുന്ന സ്ഥലങ്ങളില്‍ ആളുകള്‍ പ്രതിഷേധിക്കുന്നതറിഞ്ഞ് പൊലീസ് സ്വമേധയാ എത്തുകയായിരുന്നു.

പിണറായിയിലും കോഴിക്കോടും ഒരു പ്രശ്‌നങ്ങളും ഇല്ലാതെ ഇഡി ഉദ്യോഗസ്ഥന്മാര്‍ പരിശോധന കഴിഞ്ഞ് തിരിച്ചു പോയി. എന്നാല്‍ തിരുവനന്തപുരത്ത് ആസൂത്രിതമായ ഒരു അക്രമമാണ് ഉണ്ടായത്. അവിടെയെങ്ങും ഉണ്ടാകാത്ത സംഘര്‍ഷം എങ്ങനെയാണ് തിരുവനന്തപുരത്ത് ഉണ്ടായത്?

തിരുവനന്തപുരത്ത് ബോധപൂര്‍വ്വമായി അക്രമം നടത്തുക എന്ന ലക്ഷ്യം സിപിഎമ്മിന്നുണ്ടായിരുന്നു എന്നുവേണം കരുതാന്‍. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി അടക്കമുള്ള തലസ്ഥാനത്തെ എല്ലാ പ്രമുഖ നേതാക്കളും സമരത്തില്‍ ഉണ്ടായിരുന്നു. പ്രതിഷേധം സമാധാനപരമെന്നും യാതൊരു വിധത്തിലുള്ള അക്രമങ്ങളും നടത്തില്ല എന്നും അവര്‍ പൊലീസിന് ഉറപ്പ് നല്‍കിയിരുന്നു. അതിനു വിരുദ്ധമായാണ് ആക്രമണം നടന്നിരിക്കുന്നത്

ആക്രമികളെ പാര്‍ട്ടി ഓഫീസിനുള്ളില്‍ ഒളിപ്പിച്ചു സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന പൊലീസിന്റെ നിശ്ചയദാര്‍ഢ്യവും കര്‍ശനമായ നിലപാടും മൂലം സംഭവം നടന്ന മണിക്കൂറില്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തു. കലാപം ഉണ്ടാക്കാന്‍ സിപിഎം നടത്തിയ ആസൂത്രിത ശ്രമത്തെ സംയമനത്തിന്റെയും കര്‍ശന നിലപാടിന്റെയും പാത സ്വീകരിച്ചാണ് പൊലീസ് നിയന്ത്രിച്ചത്.

അക്രമം നടത്തിയ മുഴുവന്‍ ആളുകളുടെയും പേരില്‍ കടുത്ത നടപടി ഉണ്ടാകും. അതില്‍ പ്രതികളായിട്ടുള്ള കൂടുതല്‍ ആളുകളുടെ ചിത്രങ്ങള്‍ പൊലീസിന്റെ കയ്യിലുണ്ട്. ആളുകളെ തിരിച്ചറിഞ്ഞ് ശക്തമായ നടപടി ഉണ്ടാകും. നിയമം കൈയിലെടുക്കാന്‍ ഒരാളെയും അനുവദിക്കില്ല. നിയമം കൈയിലെടുക്കാനും ജനജീവിതം സ്തംഭിപ്പിക്കാനും മണിക്കൂറുകളോളം ജനങ്ങള്‍ക്ക് സൈ്വര്യജീവിതം അസാധ്യമാക്കാനുമുള്ള നീക്കം അപലപനീയമാണ്.

പ്രകടനം നടത്തുന്നതിന് ആരും എതിരല്ല. പ്രതിഷേധിക്കുന്നതിനും എതിരല്ല. എന്നാല്‍ , എല്ലാത്തിനും ഒരു പരിധിയുണ്ടാകണം. അന്വേഷിക്കാന്‍ വന്ന ഇഡി ഉദ്യോഗസ്ഥന്മാരെ ആക്രമിക്കുക, മൂന്ന് കാറുകള്‍ തല്ലി തകര്‍ക്കുക തുടങ്ങിയവയൊന്നും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

ഗൂഢാലോചനയാണ് തിരുവനന്തപുരത്ത് നടന്നത്. നിയമവാഴ്ച തകര്‍ക്കാനുള്ള നീക്കം കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരത്ത് നടന്നു വരികയാണ്. ഒന്ന് യൂണിവേഴ്‌സിറ്റി യൂണിയനുമായി ബന്ധപ്പെട്ട കാര്യത്തിലും ഇപ്പോള്‍ ഇതും.

കഴിഞ്ഞ പത്തു വര്‍ഷം കേരളം ഭരിച്ച ആളുകളാണ് ഇവിടെ ഈ സംഘര്‍ഷം ഉണ്ടാക്കുന്നത്. കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ തിരുവനന്തപുരത്ത് സംഘര്‍ഷമുണ്ടാക്കാം എന്നാണ് കരുതുന്നതെങ്കില്‍ അത് ഒരു കാരണവശാലും അനുവദിക്കുന്നതല്ല

Summary

CPM was trying to create riots, there should be a limit to everything

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com