Kochi spa rape case പ്രതീകാത്മക ചിത്രം
Kerala

കോവളം സ്പാ പീഡനം: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടറുടെ പങ്കും അന്വേഷണ പരിധിയിൽ

ചെന്നൈയിലും കുട്ടി ചൂഷണത്തിനിരയായതായി വിവരം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവളത്തെ സ്പായുടെ മറവിൽ 16 വയസ്സുകാരിയായ ആന്ധ്ര സ്വദേശിനിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സൈബർ വിദഗ്ദ്ധരടക്കം ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്തർസംസ്ഥാന ബന്ധങ്ങളുള്ള വലിയൊരു റാക്കറ്റാണ് പീഡനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് വ്യക്തമായതോടെ പ്രതിപ്പട്ടിക ഇനിയും നീളുമെന്നാണ് പൊലീസ് നൽകുന്ന സൂചന. പെൺകുട്ടിയെ ഉപദ്രവിച്ച ആളുകളെ കണ്ടെത്താനായി തിരിച്ചറിയൽ പരേഡ് സംഘടിപ്പിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ ചെന്നൈയിലും കുട്ടി മുൻപ് പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടി അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ബന്ധുക്കൾ കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് കോവളത്ത് എത്തിച്ചത്. തുടർന്ന് വിവിധ സ്പാകളിൽ തടങ്കലിൽ വെച്ച് പെൺകുട്ടിയെ നിരന്തരമായ ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയായിരുന്നു. മാസങ്ങളോളം നീണ്ട പീഡനങ്ങൾ സഹിക്കവയ്യാതെ വന്നതോടെ, സ്പായിൽ ജോലി ചെയ്തിരുന്ന ഒരു മലയാളി ജീവനക്കാരന്റെ സഹായത്തോടെ പെൺകുട്ടി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു

പണം വാങ്ങി കുട്ടിയെ സ്പാ മാഫിയയ്ക്ക് കൈമാറിയ ഇളയമ്മ തന്നെയാണ് പിന്നീട് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലും പെൺകുട്ടിക്ക് നൽകിയ കൗൺസിലിംഗിലുമാണ് ക്രൂര പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിവരം പുറത്തായതോടെ ഒളിവിൽ പോയ ഇളയമ്മ നാഗലക്ഷ്മിയെയും ഭർത്താവ് ഗോപിയെയും ആന്ധ്രയിൽ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. ഇവരെ ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

ഇരുവർക്കും പുറമെ പെൺകുട്ടിയെ ചൂഷണം ചെയ്ത രണ്ട് സ്പാ ഉടമകളും നിലവിൽ കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇതിനിടെ, സ്പാ ഇടപാടുകൾക്ക് പിന്നിൽ തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെ സാന്നിധ്യവും സാമ്പത്തിക ഇടപാടുകളും ഉള്ളതായി കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി. ഇയാൾക്ക് സ്പായിൽ ബിനാമി നിക്ഷേപങ്ങൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്പാകളിൽ നിന്നുള്ള വൻ സാമ്പത്തിക ഇടപാടുകൾ ഹെൽത്ത് ഇൻസ്പെക്ടറുടെ അക്കൗണ്ടുകളിലേക്കാണ് എത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ അറസ്റ്റിലായ സ്പാ ഉടമ നിഷാന്തിന്റെ അടുത്ത സുഹൃത്തായ ഈ ഉദ്യോഗസ്ഥൻ കോവളത്തെ സ്പായിലെ നിത്യസന്ദർശകനുമായിരുന്നു. സ്പായിൽ എത്തിയിരുന്ന ഇടപാടുകാരുടെ മുഴുവൻ ഫോൺ രേഖകളും സന്ദർശക വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്.

A Special Investigation Team (SIT) comprising cyber experts has been constituted to probe the brutal sexual exploitation of a 16-year-old orphan girl hailing from Andhra Pradesh at an Ayurvedic spa in Kovalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കര്‍ട്ടന് പിന്നില്‍ ആരോ ഉണ്ട്; ആണാണോ എന്ന് വന്ന് ടെസ്റ്റ് ചെയ്തുനോക്കാം'; കെ സുധാകരനെ പരിഹസിച്ച് കെ മുരളീധരന്‍

ട്രെൻഡിങ്ങായ സ്ട്രോ വാട്ടർ ബോട്ടിൽ ആരോഗ്യത്തിന് ഹാനികരമോ?; ഗ്യാസിനും വയർ വീർക്കലിനും സാധ്യത!

ഇഎംഐ ഉയരും; വായ്പാനിരക്ക് ഉയര്‍ത്തി എസ്ബിഐ

പീച്ചി വന്യജീവി ഡിവിഷൻ സർവേയിൽ 395 ഇനം ജീവികളെ രേഖപ്പെടുത്തി; മുൻ പട്ടികകളെ അപേക്ഷിച്ച് 36 ഇനങ്ങൾ അധികം

'ഒറ്റക്കമ്പി മതിയെന്ന് ലോകം മുഴുവന്‍ അംഗീകരിച്ചതാണ്, എന്നിട്ടും നാല് കമ്പി വച്ച് ചെലവ് കൂട്ടി'; വിജയാഘോഷം തൂക്കി സുരേഷ് കൃഷ്ണ