16 കാരിയെ ബന്ധുക്കൾ കോവളത്തെ സ്പായിൽ വിറ്റു, ലൈം​ഗിക ചൂഷണത്തിന് ഇരയായി; രണ്ടുപേർ അറസ്റ്റിൽ‌

ആന്ധ്രാപ്രദേശ് സ്വദേശിനിയായ 16 കാരിയെ ബന്ധുക്കളാണ് സ്പായിൽ വിറ്റത്
Kochi spa rape case
Kochi spa rape caseപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ ലൈം​ഗിക ചൂഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ‌. സ്പാ ജീവനക്കാരായ ആലപ്പുഴ സ്വദേശി സജിത്, പൂവാർ സ്വദേശി നിഷാന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ 16 കാരിയെ ബന്ധുക്കളാണ് കോവളത്തെ സ്പായിൽ വിറ്റത്.

Kochi spa rape case
കിഫ്ബി കടമെടുപ്പ് പ്രതിസന്ധിയാകും, ആശങ്ക അറിയിച്ചുകൊണ്ട് മുൻ ധനമന്ത്രി ബാലഗോപാലിന്റെ കുറിപ്പ്

ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും കോവളത്ത് എത്തിച്ചത്. കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാല്‍ ഇവരുടെ സംരക്ഷണത്തിലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയെ വിറ്റ ബന്ധുക്കള്‍ ആന്ധ്രയിലേക്ക് മടങ്ങിപ്പോയെന്നാണ് വിവരം.

പെണ്‍കുട്ടിയുടെ കൈയില്‍ 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാര്‍ കാര്‍ഡുണ്ടായിരുന്നു. ഇത് വ്യാജമാണെന്നാണ് വിവരം. വിവിധ സ്പാകളില്‍ കുട്ടി ജോലി ചെയ്ത് വരികയായിരുന്നു. ഒരു സ്പായിലെ യുവാവുമായി കുട്ടി പ്രണയത്തിലാകുകയും അവിടെ നിന്ന് ഓടിപ്പോകാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്.

Kochi spa rape case
കടന്നുവന്ന വഴികള്‍ മറക്കരുത്; ഉമ്മന്‍ചാണ്ടിയെ പിണറായി വേട്ടയാടിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മറക്കാന്‍ കഴിയില്ല: മാത്യു കുഴല്‍നാടന്‍
Kochi spa rape case
ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
Summary

Relatives sold 16-year-old girl to a spa in Kovalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com