കിഫ്ബി കടമെടുപ്പ് പ്രതിസന്ധിയാകും, ആശങ്ക അറിയിച്ചുകൊണ്ട് മുൻ ധനമന്ത്രി ബാലഗോപാലിന്റെ കുറിപ്പ്

സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതകളെയും കടമെടുപ്പ് രീതികളെയും ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയിലാണ് മുന്‍ ധനമന്ത്രിയുടെ നിലപാട് പുറത്തുവന്നിരിക്കുന്നത്
K N Balagopal, Pinarayi Vijayan
കെ എൻ ബാല​ഗോപാൽ, പിണറായി വിജയൻ ഫയൽ
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കിഫ്ബി കടമെടുക്കലില്‍ മുന്‍ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. ആശങ്ക അറിയിച്ചുകൊണ്ട് ബാലഗോപാല്‍ എഴുതിയ ഫയല്‍ കുറിപ്പ് പുറത്തു വന്നു. 2023 ജൂണില്‍ ധനകാര്യ സെക്രട്ടറിയുടെ കുറിപ്പിന് മറുപടിയായാണ് ബാലഗോപാല്‍ ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനമന്ത്രിയുടെ ആശങ്ക മറികടന്നുകൊണ്ട് മുന്നോട്ടു പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയിരുന്നത്.

K N Balagopal, Pinarayi Vijayan
ബേക്കറികൾ വഴിയുള്ള വൈൻ വിൽപ്പന; ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

ധന സെക്രട്ടറി സൂചിപ്പിച്ച കാര്യങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്. നിലവിലെ കേന്ദ്രസര്‍ക്കാര്‍ നയമനുസരിച്ച് ഏതു വിധത്തില്‍ കിഫ്ബി കടമെടുത്താലും അത് സര്‍ക്കാരിന്റെ പരിമിതിമായ ധനലഭ്യതയെയും ദൈനംദിന പ്രവര്‍ത്തനത്തെയും ബാധിക്കും. കടമെടുപ്പു പരിധിയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരം അനുകൂലമായി വന്നാല്‍ മാത്രമേ കടമെടുപ്പും ഗ്യാരന്റിയും നിര്‍ദേശിച്ച പ്രകാരം നടപ്പിലാക്കാന്‍ കഴിയൂ എന്നും കെഎന്‍ ബാലഗോപാല്‍ ഫയലിലെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതകളെയും കടമെടുപ്പ് രീതികളെയും ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയിലാണ് മുന്‍ ധനമന്ത്രിയുടെ നിലപാട് പുറത്തുവന്നിരിക്കുന്നത്. 2023 ഒക്ടോബറിലാണ് കെ എന്‍ ബാലഗോപാലിന്റെ കുറിപ്പ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് 2024 ജൂണിലെ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

നേരിട്ട് വായ്പയെടുക്കല്‍ നടപടികളുമായി കിഫ്ബി മുന്നോട്ടു പോകുകയായിരുന്നു. കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തെ കടക്കെണിയിലാക്കി എന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ധനമന്ത്രിയായിരുന്ന കെ എന്‍ ബാലഗോപാലിന്റെ അഭിപ്രായവും സമിതി റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി. കിഫ്ബിയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ക്കിടെ ബാലഗോപാലിന്റെ കുറിപ്പ് പുതിയ ചര്‍ച്ചകള്‍ക്കും വഴിതെളിക്കും.

K N Balagopal, Pinarayi Vijayan
കടന്നുവന്ന വഴികള്‍ മറക്കരുത്; ഉമ്മന്‍ചാണ്ടിയെ പിണറായി വേട്ടയാടിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മറക്കാന്‍ കഴിയില്ല: മാത്യു കുഴല്‍നാടന്‍
K N Balagopal, Pinarayi Vijayan
സിപിഎം പദവികൾ ഒഴിയാൻ സന്നദ്ധത അറിയിച്ച് കോടിയേരിയുടെ വിശ്വസ്തൻ ; സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു
Summary

KIIFB borrowing could lead to a crisis; KN Balagopal's note

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dispute over phone recharge; death of Kerala Congress (Scaria) leader ruled a murder, son arrested.
Thomas Isaac
Today's Top 5 News
VD Satheesan
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com