പ്രിയയും കുടുംബവും 
Kerala

കോഴിക്കോട് അമ്മയും രണ്ടു പെണ്‍മക്കളും തീകൊളുത്തി മരിച്ചു

പേരാമ്പ്രയില്‍ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പേരാമ്പ്രയില്‍ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ചു. മുളിയങ്ങല്‍ നടുക്കണ്ടി പ്രിയ(32), മക്കളായ പുണ്യതീര്‍ത്ഥ(13), നിവേദിത (4) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ 2.30ഓടേയാണ് സംഭവം. വീട്ടില്‍ നിന്ന് ശബ്ദം കേട്ട് ഓടിക്കൂടിയ ബന്ധുക്കള്‍ മൂവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ പ്രിയ ചികിത്സയിലിരിക്കേ രാവിലെ ഒന്‍പതുമണിയോടെയാണ് മരിച്ചത്. മക്കള്‍ അതിന് മുന്‍പ് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

എട്ട് മാസം മുമ്പ് പ്രിയയുടെ ഭര്‍ത്താവ് ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് ഭാര്യയും മക്കളും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന്റെ മരണശേഷം യുവതിയും മക്കളും മാനസിക പ്രയാസത്തിലായിരുന്നു. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് ജനകീയ സമിതി രൂപീകരിച്ച് നാട്ടുകാര്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തി കൊണ്ടുള്ള മരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

ലോകകപ്പ് ത്രില്ലർ! ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

'ചോര കൊണ്ടുള്ള കടം ചോര കൊണ്ടേ ഞങ്ങള്‍ തീര്‍ത്തിട്ടുള്ളൂ'; മലയാളത്തിലേക്ക് ആര്യയുടെ മടങ്ങി വരവ്; 'അനന്തന്‍ കാട്' ട്രെയ്‌ലര്‍

യുഎസ് ബി-52 ബോംബർ വിമാനം തകർന്നു വീണു; 8 മരണം

SCROLL FOR NEXT