പ്രതി ഷിബിന്‍ ലാല്‍ സ്‌കൂട്ടറില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യം, പൊലീസ് പുറത്തുവിട്ട പ്രതിയുടെ ചിത്രം/Bank Robbery case വിഡിയോ സക്രീന്‍ഷോട്ട്
Kerala

കോഴിക്കോട് പട്ടാപ്പകൽ 40 ലക്ഷം കവർന്ന കേസ്; സ്‌കൂട്ടറില്‍ രക്ഷപ്പെട്ട പ്രതി എവിടെ?, അന്വേഷണം ഊര്‍ജ്ജിതം

പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസില്‍ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ ((Bank Robbery case) നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസില്‍ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതം. പ്രതിയായ പന്തീരാങ്കാവ് സ്വദേശി ഷിബിന്‍ ലാല്‍ ജില്ല വിട്ടു പോയിട്ടില്ല എന്നാണ് നിഗമനം.

സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്റെ കയ്യില്‍ നിന്നും നാല്‍പത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ എന്ന യുവാവ് സ്‌കൂട്ടറില്‍ കടന്നു കളഞ്ഞു എന്നാണ് കേസ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അരവിന്ദ് എന്ന ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് പണമടങ്ങിയ ബാഗ് പ്രതി തട്ടിപ്പറിച്ചത്. കൃത്യം നടക്കുമ്പോള്‍ ഇസാഫ് ബാങ്കിലെ ഏഴ് ജീവനക്കാര്‍ കൂടി സമീപത്തുണ്ടായിരുന്നു. ഇവരുടെ വിശദ മൊഴി ഇന്നലെ രേഖപ്പെടുത്തിയെങ്കിലും ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കും. ഇസാഫ് ബാങ്ക് ശാഖയിലെ സിസിടിവികളും പൊലീസ് പരിശോധിച്ചിട്ടുണ്ട്.

പന്തീരാങ്കാവില്‍ ഉച്ചയോടുകൂടിയാണ് സംഭവം. ഇസാഫ് ബാങ്കിലെ സ്റ്റാഫ് അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങിയ കറുത്ത ബാഗ് രാമനാട്ടുകര-പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേയ്ക്ക് പോകുന്ന വഴി അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ച് ഷിബിന്‍ ലാല്‍ എന്ന വ്യക്തി തട്ടിപ്പറിച്ച് കറുത്ത ജൂപ്പിറ്റര്‍ വാഹനത്തില്‍ കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പണം നഷ്ടപ്പെട്ടയുടന്‍ തന്നെ ജീവനക്കാരന്‍ ബാങ്കില്‍ തിരിച്ചെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഷിബിന്‍ ലാല്‍ എന്ന പ്രതിയിലേയ്ക്ക് പൊലീസ് എത്തിയത്. പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പൊലീസ് പുറത്തു വിട്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത