Kozhikode Car Fire Tragedy Husband Rajeenlal Dies After Pregnant Wife Sona Also Lost Life. special arrangement
Kerala

കോഴിക്കോട് കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : JOICE MON D L

കോഴിക്കോട്: ചെറുവണ്ണൂരിൽ കാറിനുള്ളിൽ തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ചതിന് പിന്നാലെ, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. ചെറുവണ്ണൂർ പൂവുത്തുംചാലിൽ സ്വദേശി രജിൻ ലാലാണ് (38) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഈ മാസം 15ന് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആറുമാസം ഗർഭിണിയായ സോനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് ആയി ഭർത്താവ് കൊണ്ട് പോയിരുന്നു. ഇരുവരും തിരികെ മടങ്ങുമ്പോഴാണ് കാറിന് തീ പിടിച്ചത്.

സംഭവ സ്ഥലത്ത് വെച്ച് തന്നെ ഭാര്യ സോന കൊല്ലപ്പെട്ടു. ശരീരത്തിൽ 60 ശതമാനം പൊള്ളലേറ്റ രജിൻലാലിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുക ആയിരുന്നു.

അതേ സമയം, ചെറുവണ്ണൂരിലെ കാർ കത്തിയ സംഭവത്തിൽ സോനയുടെ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മരണത്തിന് തൊട്ട് മുൻപും താൻ അനുഭവിച്ച പീഡനങ്ങൾ സഹോദരിയോട് സോന പറഞ്ഞിരുന്നു.

ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയിൽ എത്തിയ സോന കന്നാസിൽ പെട്രോൾ വാങ്ങുകയായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തൽ.

Kozhikode Car Fire Tragedy Husband Rajeenlal Dies After Pregnant Wife Sona Also Lost Life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള 'രക്ഷാപ്രവര്‍ത്തനം': ഗണ്‍മാന്‍മാര്‍ അടക്കം അഞ്ചു പൊലീസുകാര്‍ പ്രതികള്‍; എസ്‌ഐടി റിപ്പോര്‍ട്ട് കോടതിയില്‍

'ഗംഭീര ട്രെയിൻ, കിടിലൻ യാത്ര, അന്താരാഷ്ട്ര നിലവാരം'; വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ യാത്രാനുഭവം പങ്കുവെച്ച് യുവതി, വൈറൽ

'ഇത്ര ഭയക്കുന്നത് എന്തിന്? ' കോക്രോച്ച് ജനതാ പാർട്ടിയുടെ വെബ്സൈറ്റും കേന്ദ്രം പൂട്ടിച്ചതായി ആരോപണം

'എന്റെ മോളെ, അപ്പോഴാ നിന്റെ മോങ്ങൽ...'; 'ദൃശ്യം 3' കണ്ട് കരഞ്ഞ എസ്തറിന് പരിഹാസം, മറുപടിയുമായി നടി

മനുഷ്യ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മൂന്നു വർഷങ്ങളിലൊന്നായി 2025; കാത്തിരിക്കുന്നത് വൻ അപകടം, മുന്നറിയിപ്പ്

SCROLL FOR NEXT