എരവന്നൂർ സ്‌കൂളിലെ കയ്യാങ്കളി, ടിവി ദൃശ്യം 
Kerala

കോഴിക്കോട് എരവന്നൂര്‍ സ്‌കൂളിലെ കയ്യാങ്കളി; അധ്യാപകന്‍ അറസ്റ്റില്‍ 

എരവന്നൂര്‍ സ്‌കൂളിലെ കയ്യാങ്കളിയില്‍ അധ്യാപകന്‍ എം പി ഷാജി അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എരവന്നൂര്‍ സ്‌കൂളിലെ കയ്യാങ്കളിയില്‍ അധ്യാപകന്‍ എം പി ഷാജി അറസ്റ്റില്‍. എരവന്നൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അടക്കമുള്ളവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സ്‌കൂളിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

രണ്ടുദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. സമീപത്തുള്ള സ്‌കൂളിലെ അധ്യാപകനാണ് ഷാജി. എരവന്നൂര്‍ സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന് ശേഷമായിരുന്നു കയ്യാങ്കളി. ഷാജിയുടെ ഭാര്യ ജോലി ചെയ്യുന്ന സ്‌കൂളാണ് എരവന്നൂര്‍. ഭാര്യയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഷാജിയുടെ ഭാര്യയുമായി ബന്ധപ്പെട്ട തര്‍ക്കം സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. 

ഇതിന് പിന്നാലെ എരവന്നൂര്‍ സ്‌കൂളിലെത്തിയ ഷാജി പ്രധാന അധ്യാപകന്‍ അടക്കമുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. അതേസമയം എരവന്നൂര്‍ സ്‌കൂളിലെ അധ്യാപകര്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഷാജിയുടെ ആരോപണം. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതുവിഭ്യാഭ്യാസ വകുപ്പിനോട് വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടിയതായാണ് വിവരം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം