kozhikode native Woman dies after being burned during Attukal Pongala 
Kerala

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ അപകടം, പൊള്ളലേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

തമ്പാനൂരിലെ ചൈത്രം ഗസ്റ്റ് ഹൗസിന് മുന്നില്‍ വച്ചാണ് വിജിഷയ്ക്ക് തീപ്പൊള്ളലേറ്റത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി വിജിഷ (52) യാണ് മരിച്ചത്. തമ്പാനൂരിലെ ചൈത്രം ഗസ്റ്റ് ഹൗസിന് മുന്നില്‍ വച്ചാണ് വിജിഷയ്ക്ക് തീപ്പൊള്ളലേറ്റത്.

പൊങ്കാലയിടുന്നതിനിടെ വസ്ത്രത്തില്‍ തീപടരുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇവരെ ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട്, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ആറ്റുകാല്‍ പൊങ്കാലയില്‍ വര്‍ഷങ്ങളായി പങ്കെടുക്കുന്ന വ്യക്തിയാണ് വിജിഷ. കോഴിക്കോട് നിന്നും വലിയൊരു സംഘത്തിന് ഒപ്പമാണ് ഇത്തവണയും വിജിഷ പൊങ്കാലയിടാനായി തിരുവനന്തപുരത്ത് എത്തിയത്.

kozhikode native Woman dies after being burned during Attukal Pongala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

SCROLL FOR NEXT