മുളകുപൊടി വിതറി പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

മുളകുപൊടിയെറിഞ്ഞ് പണം തട്ടിയ സംഭവം;  പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

നാല് പേരിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറി പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ. മലപ്പുറം സ്വദേശികളായ 
മൂന്ന് പേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്‌തതു. ഒരാൾ ഇപ്പോഴും ഒളിവിലാണ്. പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന്  പൊലീസ് അറിയിച്ചു. പ്രതികളെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ പതിനേഴിന് പുലര്‍ച്ചെ രണ്ട് മണിക്കാണ് ഓമശ്ശേരി മാങ്ങാപൊയിലിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറി പണം തട്ടിയത്. വെള്ളില സ്വദേശി സാബിത്ത് അലി, നിലമ്പൂര്‍ സ്വദേശി അനൂപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായ മറ്റൊരാൾക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. കേസിലെ നാലാമനായ അന്‍സാറിന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. വയനാട് സ്വദേശിയാണ് ഇയാളെന്നാണ് അറസ്റ്റിലായവരുടെ മൊഴി. 

ആക്രമണ ശേഷം കാറുമായി അൻസാർ മുങ്ങിയെന്നാണ് പൊലീസ് കണ്ടെത്തല്‍. അറസ്റ്റിലായ പ്രതികളില്‍ സാബിത്തിനെയും അനൂപിനെയും സംഭവം നടന്ന പമ്പില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയതെങ്ങനെയെന്ന് പ്രതികള്‍ കാണിച്ചുകൊടുത്തു. മൂവായിരം രൂപയാണ് പ്രതികള്‍ ജീവനക്കാരനായ സുരേഷ് ബാബുനെ ആക്രമിച്ച് തട്ടിയെടുത്തിരുന്നത്. രണ്ടായിരം രൂപയുടെ പെട്രോളും അടിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും; ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമെത്തി, മന്ത്രിസഭയില്‍ ചേരും

'അവൾ പെൺസിംഹം ആണെങ്കിൽ നിങ്ങളെ രക്ഷിക്കാൻ ദൈവം തന്നെ വരേണ്ടി വരും'; കെനിഷയ്ക്ക് പിന്നാലെ കുറിപ്പുമായി ആർതി രവി

'ആകാശിന് അറിയാം വിക്കറ്റ് വീഴ്ത്താൻ'; ഓരോ തവണയും കടലാസ് ഉയർത്തി ലഖ്നൗ താരത്തിന്റെ വൻ ആഘോഷം

കൈയില്‍ 2000 രൂപ ഉണ്ടോ?, പിപിഎഫില്‍ ഇങ്ങനെ നിക്ഷേപിച്ചാല്‍ കോടീശ്വരനാകാം!; ഇതാ കണക്ക്

'39 ട്രില്യണ്‍ ഡോളര്‍ കടത്തേക്കാള്‍ അപകടമെന്തെന്ന് അറിയാമോ?'; അമേരിക്കയ്ക്ക് മുന്നറിയിപ്പും പരിഹാസവുമായി ഇറാന്‍

SCROLL FOR NEXT