അബ്‌റാറ 
Kerala

കളിക്കുന്നതിനിടെ അപകടം; ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ എത്തിയ വിനോദസഞ്ചാര സംഘത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പുഴയില്‍ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി.പി.ഹൗസില്‍ കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകള്‍ അബ്‌റാറ (6) ആണ് മരിച്ചത്.

ഫറോക്ക് ചന്ത എല്‍പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇന്ന് വൈകിട്ട് മൂന്നിന് കരിയാത്തുംപാറ ബീച്ച് മേഖലയിലാണ് ട്രാവലറില്‍ സംഘം എത്തിയത്.

കുട്ടിയുടെ ഉമ്മ ഉള്‍പ്പെടെ പുഴയുടെ കരയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. അബ്‌റാറ മറ്റു കുട്ടികള്‍ക്കൊപ്പം പുഴയിലെ വെള്ളത്തില്‍ കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. പുഴയില്‍ വിദ്യാര്‍ഥിനിയുടെ കാല്‍മുട്ടിനൊപ്പം വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി കൂരാച്ചുണ്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍: ഹാരിസ്.

Kozhikode river drowning claims the life of a six-year-old girl

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

കാത്തിരിപ്പ് നീളും; ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്നുണ്ടാകില്ല; പിന്നെ എപ്പോള്‍?

'നിന്നെപ്പോലെ ആയിരം ഭർത്താക്കന്മാരെ വെക്കും'; ഭാര്യയുടെ പരാമർശം കടുത്ത പ്രകോപനമെന്ന് മധ്യപ്രദേശ് ഹൈക്കോടതി; ഗർഭിണിയെ കൊന്ന ഭർത്താവിന്റെ ജീവപര്യന്തം 7 വർഷമായി കുറച്ചു

വീട്ടിലെ ദുർ​ഗന്ധം, എയർ ഫ്രഷ്നറുകൾ അടിച്ചിട്ടു കാര്യമില്ല; കാരണം ഇതാകും

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞു; 5 കുട്ടികള്‍ക്ക് പരിക്ക്