കക്കയം ഡാം സൈറ്റിൽ ഇറങ്ങിയ കാട്ടുപോത്ത്/ടെലിവിഷൻ ദൃശ്യം 
Kerala

കോഴിക്കോട് വിനോദസഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു; അമ്മയ്ക്കും നാലു വയസുകാരി മകൾക്കും പരിക്ക്

ചക്കിട്ടപ്പാറ കക്കയം ഡാം സൈറ്റിലാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്ക്. ചക്കിട്ടപ്പാറ കക്കയം ഡാം സൈറ്റിലാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾക്കാണ് പരിക്കേറ്റത്. 

എറണാകുളം ഇടപ്പള്ളി തോപ്പിൽ വീട്ടിൽ നീതു ഏലിയാസ് (32), മകൾ ആൻമരിയ (4) എന്നിവർക്കാണ് പരുക്കേറ്റത്. കുഞ്ഞിന്റെ പരിക്ക് ​ഗുരുതരമല്ലെങ്കിലും അമ്മയുടെ നില ഗുരുതരമാണ്. നീതുവിന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. തലയ്ക്കും പരുക്കുണ്ട്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൂടരഞ്ഞിയിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയ ശേഷം ഡാം പരിസരത്ത് എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രി മുതൽ ഒരു കാട്ടുപോത്ത് പരിസരത്ത് ഉണ്ടായിരുന്നു. കുട്ടികളുടെ പാർക്കിന് സമീപം നിന്നിരുന്ന സംഘത്തെ കാട്ടുപോത്ത് പാഞ്ഞു വന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT