കോഴിക്കോട് സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Kerala

കോഴിക്കോട് സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു; പിന്നിൽ ബിജെപിയെന്ന് യുഡിഎഫ്

തെരഞ്ഞെടുപ്പിനോടടുപ്പിച്ച് സ്ഥലത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമെന്ന് യുഡിഎഫ് ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പുതുപ്പാടിയിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാൾക്ക് കുത്തേറ്റു. കുരിശ്പള്ളി സ്വദേശി നവാസിനാണ് സംഘർഷത്തിൽ പരിക്കേറ്റത്. നവാസിന്‍റെ മുതുകിലും കയ്യിലും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. സംഭവത്തിൽ താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയായ വ്യക്തി മറ്റൊരാളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതുമായി ബന്ധപ്പെട്ട് നടന്ന വാക്ക് തർക്കത്തിന് പിന്നാലെയാണ് നവാസിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. തെരഞ്ഞെടുപ്പിനോടടുപ്പിച്ച് സ്ഥലത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമെന്ന് യുഡിഎഫ് ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT