Sunny Joseph ഫെയ്സ്ബുക്ക്
Kerala

പാലോട് രവിക്കെതിരെ നടപടി? മുതിര്‍ന്ന നേതാക്കളും എഐസിസിയും തമ്മില്‍ ചര്‍ച്ച; തുടര്‍നടപടിയുണ്ടാവുമെന്ന് സണ്ണി ജോസഫ്

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ പൂര്‍ണമായി പ്രതിരോധത്തിലാക്കിയ പാലോട് രവിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ പ്രസ്താവന ഗൗരവമുള്ള വിഷയമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായും എഐസിസി നേതൃത്വവുമായും വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ പൂര്‍ണമായി പ്രതിരോധത്തിലാക്കിയ പാലോട് രവിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.

തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് എടുക്കാച്ചരക്കായി മാറുമെന്നും എല്‍ഡിഎഫിനു മൂന്നാമതും തുടര്‍ഭരണം ലഭിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലടക്കം കോണ്‍ഗ്രസിനു തിരിച്ചടി ഉണ്ടാകുമെന്നുമുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തു വന്നിരിക്കെ ഒരു ഡിസിസി പ്രസിഡന്റില്‍ നിന്നു തന്നെ ഇത്തരമൊരു പ്രസ്താവന ഉണ്ടായത് അത്യന്തം ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്.

അന്തരിച്ച മുന്‍ എം പി ജോര്‍ജ് ഈഡന്റെ വാര്‍ഷികാനുസ്മരണത്തോട് അനുബന്ധിച്ച് കൊച്ചിയിലെത്തിയ സണ്ണി ജോസഫ് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. എഐസിസി നേതൃത്വവുമായുമുള്ള കൂടിയാലോചനകള്‍ക്ക് ശേഷം പാലോട് രവിക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക എന്നാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.

KPCC President Sunny Joseph said that Thiruvananthapuram DCC President Palode Ravi's statement is a serious matter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT