KPCC President Sunny Joseph's brother on BJP stage screen grab
Kerala

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍

ബിജെപിയില്‍ ചേരുന്നത് ആലോചനയിലാണെന്നും ഷാജി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ വി ജെ ഷാജി ബിജെപി വേദിയില്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ധര്‍മടത്ത് നടന്ന മെഗാ അദാലത്തിലാണെത്തിയത്. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റാണ് ഷാജി. ബിജെപിയില്‍ ചേരുന്നത് ആലോചനയിലാണെന്നും ഷാജി പറഞ്ഞു.

കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മക്കള്‍ക്ക് ബിജെപിയില്‍ പോകാമെങ്കില്‍ തനിക്കുമാവാമെന്നും ഷാജി പ്രതികരിച്ചു. അദാലത്തില്‍ പരാതി നല്‍കാനാണ് എത്തിയതെന്നും ഷാജി പറഞ്ഞു.

കെ കരുണാകരന്റെ പത്മജ വേണുഗോപാലും എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും നിലവില്‍ ബിജെപി നേതാക്കളാണ്. എഐസിസി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു അനില്‍ ആന്റണി. പത്മജ വേണുഗോപാലും കോണ്‍ഗ്രസിന്റെ പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

KPCC President Sunny Joseph's brother on BJP stage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെറ്റുകള്‍ തിരുത്തിയാല്‍ സിപിഎമ്മിന് തിരിച്ചു വരാനാകും; അല്ലെങ്കില്‍ ബംഗാളിന്റെ അവസ്ഥ: വി കുഞ്ഞികൃഷ്ണന്‍

'അവസാന ശ്വാസം വരെ കോൺഗ്രസുകാരൻ, എന്റെ സുഹൃത്തിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു'; സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

75 വയസ്സ് കഴിഞ്ഞവര്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ വേണ്ടെന്ന് സിപിഎം; പിന്നെങ്ങനെ അത്തരക്കാര്‍ സര്‍ക്കാരിനെ നയിക്കും?

CUSAT: പ്രൊജക്റ്റ് അസിസ്റ്റന്റ്, റിസർച്ച് ഫെലോ,സ്ട്രീം എക്സ്പെർട്ട് ഒഴിവുകൾ

2 സെഞ്ച്വറികള്‍, 3 അര്‍ധ സെഞ്ച്വറികള്‍; 564 റണ്‍സില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

SCROLL FOR NEXT