മഞ്ഞ കൊമ്പൻ മദപ്പാടിൽ; അതിരപ്പിള്ളിയില്‍ കാട്ടാന കാർ തടഞ്ഞു (വിഡിയോ)

യാത്രക്കാർ ജാ​ഗ്രത പാലിക്കണമെന്നു വനം വകുപ്പ്
wild elephant
wild elephant
Updated on
1 min read

തൃശൂർ: അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു. സഞ്ചാരികള്‍ റിവേഴ്‌സെടുത്ത് മാറിയതിനാല്‍ അപകടം സംഭവിച്ചില്ല. മലക്കപ്പാറ റോഡില്‍ പുളിയിലപ്പാറക്കും വാച്ചുമരത്തിനുമിടയില്‍ ചൂഴിമേടില്‍ വെള്ളി വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം.

ആന മദപ്പാടിലാണെന്ന് വനംവകുപ്പ് അറിയിച്ചു. മദപ്പാട് സമയങ്ങളില്‍ ആനയെ വാഴച്ചാല്‍- ആനക്കയം ഭാഗങ്ങളിലാണ് കാണാറ്. ഈ ഭാഗങ്ങളിലൂടെ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

wild elephant
ഓണ്‍ലൈനായി പഠനം; തൃശൂരിലെ ഡോക്ടര്‍ ശ്രീലക്ഷ്മി ഇനി ഐഎഎസുകാരി

മഞ്ഞ കൊമ്പന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാച്ചുമരം ഉന്നതിയിലെ ഊരുമൂപ്പന്റെ ഭാര്യയെയും അതിരപ്പിള്ളി കണ്ണംകുഴി ഭാഗത്ത് കുട്ടിയെ കൊലപ്പെടുത്തിയതും മദപ്പാട് കാലത്തായിരുന്നു. മദപ്പാട് കഴിഞ്ഞാല്‍ വെറ്റിലപ്പാറ എണ്ണപ്പന തോട്ടത്തിലാണ് മഞ്ഞകൊമ്പന്‍ തമ്പടിക്കുന്നത്. വാഹനങ്ങള്‍ തടഞ്ഞിടുന്നതാണ് മഞ്ഞകൊമ്പന്റെ വിനോദം.

wild elephant
'സംഘപരിവാറിന്റെ അതേ വര്‍ഗീയ പാതയിലാണ് സിപിഎം', തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്നും വി ഡി സതീശന്‍
Summary

wild elephant entered the road in Athirappilly and blocked a car

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com