

തിരുവനന്തപുരം: സംഘപരിവാറിന്റെ അതേ വര്‍ഗീയപാതയിലാണ് സിപിഎം സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് നെയ്യാറ്റിന്‍കരയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയിലെ ചേട്ടന്‍ബാവയും തിരുവനന്തപുരത്തെ അനിയന്‍ബാവയും വര്‍ഗീയതയുടെ ഒരേ തോണിയില്‍ സഞ്ചരിക്കുകയാണ്. തീക്കൊള്ളികൊണ്ടാണ് ഇവര്‍ തലചൊറിയുന്നത്. വര്‍ഗീയവാദികള്‍ക്ക് സിപിഎം പന്തംകൊളുത്തി കൊടുക്കുകയാണ് വി ഡി സതീശന്‍ പറഞ്ഞു.
ഭൂരിപക്ഷവര്‍ഗീയതയും ന്യൂനപക്ഷവര്‍ഗീയതയും വേണ്ടെന്ന നിലപാടാണ് യുഡിഎഫിന്റേത്. വോട്ടുബാങ്ക് കൈയില്‍ വെച്ചോ, വര്‍ഗീയത വേണ്ടാ. അതില്‍നിന്നൊരു മാറ്റമില്ല. ഇന്ത്യയില്‍ ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ല. ആശുപത്രികളില്‍ മരുന്നില്ല. വൈദ്യുതി ബോര്‍ഡ് കടക്കെണിയിലായി. 4000 കോടി കടത്തിലാണ് വാട്ടര്‍ അതോറിറ്റി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം കോടി രൂപ നല്‍കാനുണ്ട്. ഈ സര്‍ക്കാര്‍ കേരളത്തെ എവിടെയെല്ലാം തകര്‍ത്തോ അതെല്ലാം പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates