ഓണ്‍ലൈനായി പഠനം; തൃശൂരിലെ ഡോക്ടര്‍ ശ്രീലക്ഷ്മി ഇനി ഐഎഎസുകാരി

സേക്രഡ്ഹാര്‍ട്ട് കോണ്‍വെന്റില്‍ നിന്നും പ്ലസ് ടു കഴിഞ്ഞ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുമാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്.
Thrissur doctor Sreelakshmi is now an IAS officer
Sreelekshmisamakalikamalayalam
Updated on
1 min read

തൃശൂര്‍: അശ്വിനി ഹോസ്പിറ്റലിലെ ഡോക്ടര്‍ വി സി ശ്രീലക്ഷ്മിക്ക് ഐഎഎസ് തിളക്കം. 133ാം റാങ്കിലാണ് ശ്രീലക്ഷ്മി നേട്ടം കൊയ്തത്.

Thrissur doctor Sreelakshmi is now an IAS officer
'സംഘപരിവാറിന്റെ അതേ വര്‍ഗീയ പാതയിലാണ് സിപിഎം', തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്നും വി ഡി സതീശന്‍

നിലവില്‍ അശ്വിനി ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി. ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് ശ്രീലക്ഷ്മി ഡോക്ടര്‍ ആയി ചുമതലയേറ്റത്. തൃശ്ശൂര്‍ ചേറ്റുപുഴ സ്വദേശിനിയായ ശ്രീലക്ഷ്മിയുടെ വിദ്യാഭ്യാസവും തൃശ്ശൂരില്‍ തന്നെയായിരുന്നു.

Thrissur doctor Sreelakshmi is now an IAS officer
'ഓപ്പറേഷന്‍ സൈഹണ്ട് 2.0' : സംസ്ഥാനത്ത് 455 കേസുകള്‍, 165 അറസ്റ്റ്

സേക്രഡ്ഹാര്‍ട്ട് കോണ്‍വെന്റില്‍ നിന്നും പ്ലസ് ടു കഴിഞ്ഞ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുമാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. പിഡബ്ല്യുഡി ഓവര്‍സിയര്‍ ആയിരുന്ന അച്ഛന്‍ ചന്ദ്രന്റെ സ്വപ്നമാണ് ലക്ഷ്മി പൂര്‍ത്തിയാക്കിയത്. നേരത്തേ കോവിഡ് ബാധിതനായി അച്ഛന്‍ മരിച്ചിരുന്നു. ചേട്ടന്‍ നിതിന്‍, തിരൂര്‍ എംഇഎസ് എഞ്ചിനീയറിങ്് കോളജില്‍ പ്രൊഫസറാണ്. ചേച്ചി നീതു പോസ്റ്റ് മാസ്റ്ററാണ്. സുരജയാണ് അമ്മ.

Summary

Thrissur doctor Sreelakshmi is now an IAS officer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com