കെഎസ് ഭഗവാന്‍ /ഫോട്ടോ ഫെയ്‌സ്ബുക്ക് 
Kerala

'വയസ്സായില്ലേ; ഹിന്ദുക്കളെ അപമാനിക്കുന്നത് നിര്‍ത്തിക്കൂടെ'; കെഎസ് ഭഗവാന് നേരെ അഭിഭാഷകയുടെ മഷിയേറ്

കോടതിയിലേക്ക് പോകുന്ന വഴിയായിരുന്നു അഭിഭാഷകമഷി പ്രയോഗം നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു; കന്നട എഴുത്തുകാരന്‍ കെഎസ് ഭഗവാന് നേരെ മഷി പ്രയോഗം. ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മീര രാഘവേന്ദ്ര എന്ന അഭിഭാഷകയാണ് മഷി പ്രയോഗം നടത്തിയത്. ഇതിന്റെ വിഡിയോ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

കോടതിയിലേക്ക് പോകുന്ന വഴിയായിരുന്നു മഷി പ്രയോഗം നടത്തിയത്. താങ്കളുടെ മേല്‍ മഷി പ്രയോഗം നടത്തിയതിന് താന്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും യുവതി വിഡിയോയില്‍ പറയുന്നു. നിങ്ങള്‍ പ്രൊഫസറാണ്. പ്രായമേറെയായി, എന്നിട്ടും നിങ്ങള്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിക്കൊണ്ടിരിക്കുകായാണ്. നിങ്ങള്‍ക്ക് നാണമില്ലേയെന്നും മീര ഭഗവാനോട് ചോദിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT