R Sreelekha  ഫെയ്‌സ്ബുക്ക്‌
Kerala

അവര്‍ കള്ളം പറയുമെന്ന് കരുതുന്നില്ല; ശ്രീലേഖയുടെ അതൃപ്തി കോര്‍പ്പറേഷന്‍ ഭരണത്തെ ബാധിക്കുന്നു; കെഎസ് ശബരിനാഥന്‍

പാര്‍ട്ടി മേയറാക്കാമെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചതെന്ന് ശ്രീലേഖ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് പറയേണ്ടത് ബിജെപിയാണ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീലേഖയെ പോലെ ഒരാള്‍ കള്ളം പറയുമെന്ന് കരുതുന്നില്ലെന്നും മേയറാക്കാത്തതിലുള്ള അതൃപ്തി ആര്‍ ശ്രീലേഖ പ്രകടിപ്പിച്ചത് ബിജെപിയുടെ ആഭ്യന്തര പ്രശ്നമാണെന്നും കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരിനാഥന്‍. പാര്‍ട്ടി മേയറാക്കാമെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചതെന്ന് ശ്രീലേഖ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് പറയേണ്ടത് ബിജെപിയാണ്. ശ്രീലേഖയുടെ അതൃപ്തി കോര്‍പ്പറേഷന്‍ ഭരണത്തെ ബാധിക്കുന്നുവെന്നും ശബരിനാഥന്‍ പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ ബിജെപിക്ക് പാളി. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്ങ്ങള്‍ കോര്‍പ്പറേഷന്‍ ഭരണത്തെ പിന്നോട്ടടിക്കുകയാണ്. ശ്രീലേഖയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പറയേണ്ടത് അവരുടെ പാര്‍ട്ടിക്കുള്ളിലായിരുന്നു. അവരുടെ ആഭ്യന്തര പ്രശ്നങ്ങള്‍ കോര്‍പ്പറേഷന്‍ ഭരണത്തെ ബാധിക്കാന്‍ പാടില്ലെന്നും ശബരിനാഥന്‍ പറഞ്ഞു.

മേയര്‍ വിവാദത്തില്‍ പാര്‍ട്ടി അതൃപ്തിക്ക് പിന്നാലെ മാധ്യമങ്ങളെ പഴിച്ച് ആര്‍ ശ്രീലേഖ രംഗത്തെത്തിയിരുന്നു. വൃത്തികെട്ട മാധ്യമപ്രവര്‍ത്തനമാണ് കേരളത്തിലെന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം. ചോദ്യം ചോദിച്ച് ശല്യം ചെയ്ത് മുഖ്യധാരാ മാധ്യമങ്ങളില്‍ ചിലര്‍ എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ മാത്രം കാണിച്ച് അവരുടെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു. വര്‍ട്ടി നിര്‍ദേശത്തിന് പിന്നാലെയാണ് ആര്‍ ശ്രീലേഖ വിശദീകരണവുമായി രംഗത്തെത്തിയത്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളില്‍ പൊതുസമൂഹത്തോട് വിശദീകരണം നല്‍കണമെന്നായിരുന്നു ശ്രീലേഖയ്ക്ക് പാര്‍ട്ടി നല്‍കിയ നിര്‍ദേശം. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളെ പഴിച്ചുകൊണ്ട് ശ്രീലേഖ രംഗത്തുവന്നത്.

ks sabarinathan against r sreelekha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈറ്റില കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, ഷാജി കൊല്ലപ്പെട്ട സുധയുടെ അമ്മയുടെ സഹപ്രവര്‍ത്തകന്‍

തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം; പുതിയ പാർട്ടിയുമായി തിരിച്ചു വരവ് പ്രഖ്യാപിച്ച് വികെ ശശികല

ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു, വിഡിയോ

മൂന്ന് വർഷത്തെ സ്കൂൾ കലണ്ടർ 2026–2029: യുഎഇ അവധി ദിവസങ്ങൾ, ഇളവുകൾ ലഭിക്കുന്ന സ്കൂളുകൾ; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

പിതാവ് ഗുരുതരാവസ്ഥയില്‍; റിങ്കു സിങ് ഇന്ത്യന്‍ ടീം വിട്ടു

SCROLL FOR NEXT