AI Generated Image AI Generated Image
Kerala

11 അല്ല, കേരളത്തിലെത്തിയപ്പോള്‍ 1.55 രൂപ കൂടി; ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: ടെന്‍ഡറില്ലാതെ വിഇഎച്ച് ഗ്ലോബല്‍ കമ്പനിയില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് കാറ്റാടിവൈദ്യുതി വാങ്ങിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഒക്ടോബറില്‍ വിഇഎച്ച് ഗ്ലോബലില്‍ നിന്ന് വൈദ്യുതി വാങ്ങിയത് യൂണിറ്റിന് പതിനൊന്ന് രൂപ നിരക്കിലാണെങ്കിലും കേരളത്തിലെത്തിയപ്പോള്‍ വില യൂണിറ്റിന് 12.55 രൂപയായെന്ന് കെഎസ്ഇബി പറയുന്നത്.

പ്രസരണ നിരക്കില്‍ മാത്രം കെഎസ്ഇബിക്കു നഷ്ടം 92 ലക്ഷം രൂപ. ട്രേഡിങ് മാര്‍ജിന്‍ ഉള്‍പ്പെടെയാണോ 11 രൂപ വില നിശ്ചയിച്ചത് എന്ന ചോദ്യത്തിന് വ്യക്തതയില്ലെന്നാണ് റെഗുലേറ്ററി കമ്മിഷന് നല്‍കിയ വിശദീകരണത്തില്‍ കെഎസ്ഇബിയുടെ മറുപടി.

വിഇഎച്ച് ഗ്ലോബലിന് വൈദ്യുതി വ്യാപാരം നടത്താനുള്ള ട്രേഡിങ് ലൈസന്‍സുണ്ടെന്ന് കരാറില്‍ പറയുന്നുണ്ടെങ്കിലും ആ നിലയിലാണോ കരാര്‍ എന്ന ചോദ്യത്തിനും മറുപടിയില്ല. 12 വ്യത്യസ്ത കമ്പനികളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കുമെന്നാണ് കരാറില്‍ പറയുന്നതെങ്കിലും ഇവ വിഇഎച്ച് ഗ്ലോബലിനു കീഴിലുള്ളവയാണോയെന്നു വ്യക്തമല്ല. കഴിഞ്ഞദിവസമാണ് റെഗുലേറ്ററി കമ്മിഷന് കെ.എസ്.ഇ.ബി വിശദീകരണം നല്‍കിയത്. പൊതുതെളിവെടുപ്പ് കഴിഞ്ഞിട്ടായിരിക്കും കരാറിന് അനുമതി നല്‍കുന്ന കാര്യം കമ്മിഷന്‍ തീരുമാനിക്കുക.

കെഎസ്ഇബിയിലെ വൈദ്യുതി വാങ്ങല്‍ കരാറുകള്‍ വിവാദമായ സാഹചര്യത്തില്‍ എം.ജി.രാജമാണിക്യം ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന കാലത്തെ കരാറുകള്‍ പുതിയ സിഎംഡി എന്‍.പ്രശാന്ത് പുനഃപരിശോധിച്ച് തുടങ്ങി. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കരാറുകളും വൈദ്യുതി വാങ്ങലിനായി നടത്തിയ ടെന്‍ഡറുകളും പരിശോധിക്കും. ക്രമവിരുദ്ധമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ, കൃത്രിമ വൈദ്യുതി ക്ഷാമമെന്ന് തെറ്റിദ്ധരിപ്പിച്ചോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമാവും.

KSEB has submitted an ambiguous explanation to the Regulatory Commission

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത, അക്‌വാന്‍ ഇന്ന് കരതൊടും; 69 ട്രെയിനുകള്‍ റദ്ദാക്കി; ഒഡീഷയില്‍ 3 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു

സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്; ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധം

സ്വര്‍ണത്തില്‍ ദമ്മിട്ട ബിരിയാണി; 'മോതിരമിട്ട കോഴിയെയാണോ ഉപയോഗിച്ചത്?!!'

യന്ത്രത്തില്‍ കുടുങ്ങി നാലുവയസ്സുകാരന്‍ മരിച്ചു

Today's Rashi Phalam November 20|മത്സരങ്ങളില്‍ മികച്ച വിജയം; മക്കളില്‍ നിന്ന് സന്തോഷ വാര്‍ത്ത ലഭിക്കും