KSEB Moves to Buy 200 MW Power to Tackle Kerala's Electricity Crisis 
Kerala

വൈദ്യുതി ക്ഷാമം മറികടക്കാൻ കെഎസ്ഇബിയുടെ പുതിയ നീക്കം; റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം ഇന്ന്

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC) പവർ പൾസ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് നീക്കം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ നടപടികൾ വേഗത്തിലാക്കി കെഎസ്ഇബി. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC) പവർ പൾസ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട കെഎസ്ഇബിയുടെ അപേക്ഷ ഇന്ന് റഗുലേറ്ററി കമ്മീഷൻ പരിഗണിക്കും.

23100 മെഗാവാട്ട് വീതം വൈദ്യുതി ഇരു കമ്പനികളിൽ നിന്നും വാങ്ങാനാണ് കെഎസ്ഇബി അനുമതി തേടിയിരിക്കുന്നത്. യൂണിറ്റിന് 5.96 രൂപ നിരക്കിൽ രണ്ട് കമ്പനികളും 100 മെ​ഗാവാട്ട് വീതം വൈദ്യുതി നൽകും. ഈ മാസം മുതൽ അടുത്ത വർഷം ജൂലൈ 14 വരെയാകും ഇരു കമ്പനികളും തമ്മിലുള്ള കരാർ കാലാവധി. സംസ്ഥാനത്തെ ​ഗുരുതര വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് റഗുലേറ്ററി കമ്മീഷൻ ഇന്നു തന്നെ അനുമതി നൽകിയേക്കുമെന്നാണ് സൂചന.

സംസ്ഥാനത്ത് ഇപ്പോൾ തുടരുന്ന വൈദ്യുതി നിയന്ത്രണത്തിന് പുതിയ കരാറിലൂടെ പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. കടുത്ത ചൂടിനെ തുടർന്ന് വൈദ്യുതി ആവശ്യകത 500 മുതൽ 1000 മെഗാവാട്ട് വരെ വർധിച്ചതും പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതുമായിരുന്നു നിയന്ത്രണത്തിന് കാരണം. ആഭ്യന്തര വൈദ്യുതി ഉൽപാദനം കുറഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ രാത്രികാല ലോഡ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

KSEB Moves to Buy 200 MW Power to Tackle Kerala's Electricity Crisis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി, ഡല്‍ഹി പൊലീസ് നീക്കം നിരാഹാര സമരം 20 ദിവസം പിന്നിട്ടപ്പോള്‍

ചരിത്രനേട്ടത്തിനരികെ മിഷന്‍ ആഗമന്‍; വിക്രം1 റോക്കറ്റ് വിക്ഷേപണത്തിന് മണിക്കൂറുകള്‍ മാത്രം

'ആക്രമണം ഉടൻ അവസാനിപ്പിക്കണം, ഇല്ലെങ്കിൽ വൻ തിരിച്ചടി'; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം

ശക്തമായ മഴ; കേരളത്തില്‍ ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam July 18 | സന്തോഷ വാർത്ത കേൾക്കാം, ലക്ഷ്യങ്ങൾ സഫലമാകും