

കോഴിക്കോട്: വിദ്യാർത്ഥികൾക്ക് ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ കാണാൻ അവധി പ്രഖ്യാപിച്ച് സ്കൂളുകൾ. കോഴിക്കോട് ഉള്ള ഭവൻസിന്റെ മൂന്ന് സ്‌കൂളുകൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
കുട്ടികൾക്ക് കുടുംബങ്ങൾക്കൊപ്പം ഒരുമിച്ചിരുന്ന് ഫൈനൽ മത്സരം ആസ്വദിക്കാനുള്ള അവസരം നൽകുന്നതിനായി വിദ്യാലയം തിങ്കളാഴ്ച അവധി ദിനമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചുവെന്ന് ഭവൻസ് പ്രിൻസിപ്പൽ അറിയിച്ചു.
കൊച്ചി മരടിലുള്ള ഗ്രിഗേറിയൻ പബ്ലിക് സ്‌കൂളും നേരത്തെ ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയാണ് നടക്കുന്നത്. മത്സരം കണ്ടശേഷം സ്കൂളിലെത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് അവധി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates