കെഎസ്ആര്‍ടിസി യാത്രാപാസ്: ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം, വരുമാനപരിധി ഇരട്ടിയായി ഉയര്‍ത്തി

അര്‍ഹരായ കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് യാത്രാപാസിന്റെ ആനുകൂല്യം ലഭ്യമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു
ksrtc bus
കെഎസ്ആര്‍ടിസി
Edited By:
Updated on
1 min read

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി. 20,000 രൂപയില്‍ നിന്ന് 50,000 രൂപയായിട്ടാണ് വരുമാനപരിധി ഉയര്‍ത്തിയത്. ഇതോടെ അര്‍ഹരായ കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് യാത്രാപാസിന്റെ ആനുകൂല്യം ലഭ്യമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ksrtc bus
രാഹുല്‍ ശിലാസ്ഥാപനം നടത്തി 142 ദിവസം; ഒടുവില്‍ കുന്നംപറ്റയില്‍ വീടുപണി തുടങ്ങി

2024 ലെ ഗതാഗത വകുപ്പിന്റെ ഉത്തരവുപ്രകാരം വരുമാനപരിധി 20,000 രൂപയായി നിശ്ചയിച്ചത് ഭിന്നശേഷിക്കാര്‍ക്ക് കടുത്ത തിരിച്ചടിയായിരുന്നു. ഈ വ്യവസ്ഥയിലെ അപ്രായോഗികതയും ഭിന്നശേഷിക്കാര്‍ നേരിടുന്ന ദുരിതവും ഗതാഗത വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് പുതിയ ഉത്തരവ്.

സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന ക്ഷേമപെന്‍ഷന്‍ പ്രതിമാസം 2,000 രൂപ വരെയാണ്. ഈ തുക മാത്രം വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കുകൂട്ടിയാല്‍ത്തന്നെ 20,000 രൂപയ്ക്കു മുകളിലാകും. മറ്റു വരുമാനമാര്‍ഗങ്ങള്‍ ഇല്ലാത്തതവരും ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം മറ്റു ജോലികള്‍ക്ക് പോകാന്‍ കഴിയാത്തവരുമായ നൂറുകണക്കിന് അര്‍ഹരായ ഭിന്നശേഷിക്കാര്‍ക്ക് ഇതു മൂലം പാസ് നിഷേധിക്കപ്പെട്ടിരുന്നു.

ksrtc bus
കണ്ണൂരിൽ കള്ളൻമാരുടെ വിളയാട്ടം തുടരുന്നു; 2 കടകളുടെ പൂട്ട് കുത്തിത്തുറന്ന് പണം അടിച്ചുമാറ്റി
ksrtc bus
തരൂർ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി; അ​ഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി
ksrtc bus
ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍... ; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്
Summary

KSRTC Travel Pass: Income limit raised for persons with disabilities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com