KSEB power cut  
Kerala

ഇന്നും ഇരുട്ടിലാകും; 300 മെഗാവാട്ടിന്റെ കുറവ്; ഭാഗികമായി വൈദ്യുതി നിയന്ത്രം ഉണ്ടാകുമെന്ന് കെഎസ്ഇബി

പവര്‍ എക്‌സ്‌ചേഞ്ച് വഴി, ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു വൈകിട്ടും ഭാഗിക വൈദ്യുത നിയന്ത്രണം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു കെഎസ്ഇബി അറിയിച്ചു. പവര്‍ എക്‌സ്‌ചേഞ്ച് വഴി, ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.

വൈകിട്ട് 6 മുതല്‍ രാത്രി 11 വരെയായിരിക്കും വൈദ്യുതി നിയന്ത്രണം. മഴ ലഭിക്കാത്ത പക്ഷം നിലവിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നും, വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരാന്‍ സാധ്യതയുണ്ടെന്നുമാണ് കെഎസ്ഇബി വൃത്തങ്ങള്‍ പറയുന്നത്.

KSEB Warns of Partial Power Restrictions Across the State This Evening

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുട്ടികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ ചോദിച്ചത് അവരുടെ അവകാശങ്ങള്‍; ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ലാത്ത അവസ്ഥ'

മദ്യപിച്ച് വാഹനമോടിച്ച കേസ്: ഡേവിഡ് വാര്‍ണര്‍ ജയിലിലേക്ക്?

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; രണ്ടാം ഭര്‍ത്താവ് ഒളിവില്‍

'ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ബിജെപി വിജയിച്ചു, അത് തടയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു'; നിലപാട് പറഞ്ഞ് ചന്തു സലിം കുമാര്‍

ജോലിക്ക് പോകുന്ന സ്ത്രീയാണോ?; സമ്പാദ്യത്തിന് ഇതാ ഏഴ് ടിപ്പുകള്‍