'ഓപ്പറേഷന്‍ പാര്‍പ്പിടം'; തദ്ദേശ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്

കെട്ടിട നിര്‍മാണ അനുമതി, ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കല്‍, കെട്ടിട നമ്പര്‍ അനുവദിക്കല്‍, കെട്ടിട നികുതി നിര്‍ണയം, അനധികൃത നിര്‍മ്മാണങ്ങളുടെ ക്രമവത്കരണം എന്നിവയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനാണ് 'ഓപ്പറേഷന്‍ പാര്‍പ്പിടം'
'Operation Parppidam': Vigilance conducts surprise raids at local self-government institutions
തദ്ദേശ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിട നിര്‍മാണ അനുമതി, ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കല്‍, കെട്ടിട നമ്പര്‍ അനുവദിക്കല്‍, കെട്ടിട നികുതി നിര്‍ണയം, അനധികൃത നിര്‍മ്മാണങ്ങളുടെ ക്രമവത്കരണം എന്നിവയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി ''ഓപ്പറേഷന്‍ പാര്‍പ്പിടം'' എന്ന പേരില്‍ സംസ്ഥാനതല മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്. അഴിമതി വിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന ''പ്രോജക്ട് സീറോ'' പദ്ധതിയുടെ ഭാഗമായാണ് പരിശോധന.

സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ കെട്ടിട നിര്‍മാണാനുമതി നല്‍കല്‍, നിര്‍മാണം പൂര്‍ത്തിയായ കെട്ടിടങ്ങള്‍ക്ക് ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കല്‍, കെട്ടിട നമ്പര്‍ അനുവദിക്കല്‍, കെട്ടിട നികുതി നിര്‍ണയം, അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് യു.എ.സി. നമ്പര്‍ അനുവദിച്ച് നികുതി ഈടാക്കല്‍, ക്രമവത്കരണ നടപടികള്‍ സ്വീകരിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.

നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് അനുമതിയില്ലാതെ അധിക നിലകള്‍ നിര്‍മ്മിക്കല്‍, നിര്‍ബന്ധമായ സെറ്റ്ബാക്ക്, ഫ്‌ലോര്‍ ഏരിയ റേഷ്യോ, കവറേജ്, പാര്‍ക്കിംഗ്, അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ നിയമപരമായ വ്യവസ്ഥകള്‍ പാലിക്കാതെയുള്ള നിര്‍മ്മാണങ്ങള്‍ക്ക് ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി അനുമതി നല്‍കുന്നതായും, ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റും കെട്ടിട നമ്പരും അനുവദിക്കുന്നതിനും അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവത്കരിക്കുന്നതിനുമായും കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പവര്‍ത്തിക്കുന്ന ചില സ്വകാര്യ കണ്‍സള്‍ട്ടന്‍സികള്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച് ഉദ്യോഗസ്ഥര്‍ക്കുള്ള കൈക്കൂലി അപേക്ഷകരില്‍ നിന്നും കൈപ്പറ്റി ഓണ്‍ലൈന്‍/യു.പി.ഐ. ഇടപാടുകള്‍ മുഖേന കൈമാറുന്നതായും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാനത്തെ 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും, തിരഞ്ഞെടുത്ത 30 മുനിസിപ്പാലിറ്റികളിലും, 24 ഗ്രാമപഞ്ചായത്തുകളിലുമായി 68 ഓഫീസുകളിലാണ് ഇന്ന് ഒരേസമയം 'ഓപ്പറേഷന്‍ പാര്‍പ്പിടം' എന്ന പേരില്‍ സംസ്ഥാനതല മിന്നല്‍ പരിശോധന നടത്തിവരുന്നത്.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്‌സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.

'Operation Parppidam': Vigilance conducts surprise raids at local self-government institutions
'17 ചാക്കുകളിലായി ബിജെപി ഓഫീസില്‍ 25 കോടി എത്തി; നേതാക്കളില്‍ പലരും സ്വന്തം പോക്കറ്റിലാക്കി'; വെളിപ്പെടുത്തല്‍
'Operation Parppidam': Vigilance conducts surprise raids at local self-government institutions
വഖഫ് ബോര്‍ഡ് സര്‍ക്കാരിന് പുനഃസംഘടിപ്പിക്കാം, ഇടക്കാലത്തേയ്ക്ക് അമുസ്ലീങ്ങളെ സര്‍ക്കാരിന് നിയമിക്കാമെന്നും ഹൈക്കോടതി
'Operation Parppidam': Vigilance conducts surprise raids at local self-government institutions
'ഞാൻ അദ്ദേഹത്തെ കണ്ടില്ലല്ലോ?'; ടാറ്റ പ്രതിനിധികളുമായുള്ള ചർച്ചയുടെ ചിത്രം പുറത്തു വന്നില്ലേയെന്ന് മുഖ്യമന്ത്രി

'Operation Parppidam': Vigilance conducts surprise raids at local self-government institutions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com