അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ് / ടിവി ദൃശ്യം 
Kerala

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; അപകടം വനമേഖലയില്‍

ആറാം മൈലിനും മൂന്നാം മൈലിനും ഇടയില്‍ വനമേഖലയില്‍ വച്ചാണ് അപകടമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. വയനാട് സീതാമൗണ്ടില്‍ നിന്നും തൃശൂരിലേക്ക് പുറപ്പെട്ട ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 16 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. 

രാവിലെ എട്ടു മണിക്ക് ആറാം മൈലിനും മൂന്നാം മൈലിനും ഇടയില്‍ വനമേഖലയില്‍ വച്ചാണ് അപകടമുണ്ടായത്. പുല്‍പ്പള്ളി-ബത്തേരി റോഡിലെ വനമേഖലയില്‍ വെച്ചായിരുന്നു അപകടം. ബസ് റോഡില്‍ നിന്നും തെന്നിമാറി വലതുഭാഗത്തേക്ക് മറിയുകയായിരുന്നു. 

പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗൗരവമുള്ള പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മഴയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT