പ്രതീകാത്മക ചിത്രം 
Kerala

മണിക്കൂറുകളോളം തടഞ്ഞിട്ടു, കെഎസ്ആര്‍ടിസി ബസിനടിയില്‍ ഉറങ്ങിയ തീര്‍ഥാടകരുടെ കാലിലൂടെ വാഹനം കയറി; ആശുപത്രിയില്‍ 

റോഡരികില്‍ കെഎസ്ആര്‍ടിസി ബസിനടിയില്‍ ഉറങ്ങിയ ശബരിമല തീര്‍ഥാടകരുടെ കാലിലൂടെ ടയര്‍ കയറിയിറങ്ങി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: റോഡരികില്‍ കെഎസ്ആര്‍ടിസി ബസിനടിയില്‍ ഉറങ്ങിയ ശബരിമല തീര്‍ഥാടകരുടെ കാലിലൂടെ ടയര്‍ കയറിയിറങ്ങി. ആന്ധ്രാപ്രദേശുകാരായ സായി മഹേഷ് റെഡ്ഡി(32), സൂര്യ ബാബു(22) എന്നിവരുടെ കാലിലൂടെയാണ് വാഹനം കയറിയത്. സാരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ എരുമേലി-ഇലവുങ്കല്‍ -പമ്പ റോഡില്‍ തുലാപ്പള്ളിയിലാണ് സംഭവം. തിരക്കുകാരണം വാഹനങ്ങള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടിരുന്നു. ഇവര്‍ എത്തിയ കെഎസ്ആര്‍ടിസി ബസും ഇങ്ങനെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് രണ്ടുപേരും വാഹനത്തില്‍നിന്നിറങ്ങി അടിയില്‍ കിടന്നുറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

ഇവര്‍ ഉറങ്ങുന്നതറിയാതെ ബസ് മുന്നോട്ടെടുത്തപ്പോഴാണ് കാലിലൂടെ ടയര്‍ കയറിയിറങ്ങിയത്.ഇവരെ ആദ്യം നിലയ്ക്കലിലെ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT