Kerala

'കാത്തു നിന്നു മടുത്തു', പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ്സുമായി യുവാവ് വീട്ടില്‍ പോയി - വിഡിയോ

പുനലൂരിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: രാത്രി ഏറെ നേരം കാത്തു നിന്നിട്ടും ബസ് വരാതായതോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ബസുമായി യുവാവ് സ്ഥലം വിട്ടു. പുനലൂരിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം.

മദ്യലഹരിയിലായിരുന്ന തെന്മല സ്വദേശി ബിനീഷ് ആണ് വീട്ടിൽ പോകാൻ കെഎസ്ആർടിസി ബസുമായി കടന്നു കളഞ്ഞത്. തൂക്കുപാലത്തിന് സമീപമുള്ള വലിയ പാലത്തിലൂടെ ലൈറ്റ് ഇടാതെ ഒരു കെഎസ്ആർടിസി ബസ് വരുന്ന ശ്രദ്ധയില്‍പെട്ട് സംശയം തോന്നി ഹൈവേ പൊലീസ് ടിബി ജംഗ്ഷനിൽ വണ്ടി തടഞ്ഞു. എന്നാൽ ബസ് നിർത്താതെ ഐക്കരക്കോണം ഭാഗത്തേക്ക് പോവുകയായിരുന്നു. സംഭവം അത്ര വെടിപ്പല്ലെന്ന് മനസിലാക്കി ബസിന് പുറകെ വിട്ട പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തിൽ പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഉദ്യോഗസ്ഥർ നല്‍കി വാഹന മോഷണ കേസില്‍ പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി മദ്യലഹരിയിൽ ചെയ്തതാണോ അതോ മറ്റൊ‌ന്തെങ്കിലും ഉദ്ദേശം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍