ഫയല്‍ ചിത്രം 
Kerala

ബന്ധുവായ യുവതിക്കൊപ്പം ഇരുന്നു; യാത്രക്കാരനെ ടിക്കറ്റ് മെഷീന്‍ കൊണ്ട് അടിച്ചു, അസഭ്യം വിളിച്ചു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരത്തുനിന്ന് വെള്ളറടയിലേക്കു പോയ ബസില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ ബന്ധുവായ യുവതിക്കൊപ്പം ഒരേ സീറ്റിലിരുന്ന് യാത്രചെയ്തതിന് യാത്രക്കാരനെ മര്‍ദ്ദിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ മൈലച്ചല്‍ കോവില്‍വിള സ്വദേശി സുരേഷ്‌കുമാര്‍ (42) നെയാണ് അറസ്റ്റു ചെയ്തത്.

തിരുവനന്തപുരത്തുനിന്ന് വെള്ളറടയിലേക്കു പോയ ബസില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക് കൃഷ്ണ(23)നാണ് ബസില്‍വെച്ച് കണ്ടക്ടറുടെ മര്‍ദനമേറ്റത്. തിരുവനന്തപുരത്തു നിന്ന് കാട്ടാക്കടയ്ക്ക് പോകാൻ  ബസില്‍ കയറിയ ഋതിക് കൃഷ്ണനും ബന്ധുവായ യുവതിയും ഒരു സീറ്റില്‍ ഇരുന്നാണ്  യാത്രചെയ്തത്. 

ഇതുകണ്ട കണ്ടക്ടര്‍ യുവാവിനോട് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാൽ ഇതിനു തയ്യാറാകാതിരുന്ന ഋതിക് കൃഷ്ണനെ കണ്ടക്ടർ അസഭ്യം പറയുകയും ടിക്കറ്റ് മെഷീന്‍ കൊണ്ട് അടിക്കുകയും നിലത്തിട്ട് മർദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ കാട്ടാക്കട പൊലീസിനെ വിളിച്ചുവരുത്തി തന്നെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് ഋതിക്കിനെ കൈമാറി.

എന്നാല്‍ യാത്രക്കാര്‍ കണ്ടക്ടര്‍ക്കെതിരേ പരാതി ഉന്നയിച്ചു. ബസിനുള്ളില്‍ കണ്ടക്ടര്‍ യുവാവിനെ കൈയേറ്റം ചെയ്യുന്ന ദൃശ്യം യാത്രക്കാരിലൊരാള്‍ പകര്‍ത്തി സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായി. ഇതേത്തുടർന്നാണ് കണ്ടക്ടർ സുരേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാക് സന്ദര്‍ശനം ഫലപ്രദമെന്ന് ഇറാന്‍; യുഎസ് പ്രതിനിധി സംഘത്തിന്റെ ഇസ്ലാമബാദ്‌ യാത്ര റദ്ദാക്കിയെന്ന് ട്രംപ്; ചര്‍ച്ച നടക്കില്ല

കാണാനില്ലെന്ന് പരാതി, തിരച്ചിലിനിടെ യുവാവിനെയും യുവതിയെയും ഒരേ കയറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങി; ഇരുപതുകാരിക്ക് പാമ്പു കടിയേറ്റു

വീണ്ടും വൈഭവ് ഷോ...; 36 പന്തില്‍ നൂറടിച്ചു, വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി

വിദേശ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ക്രിസ്ത്യന്‍ മിഷനറിമാര്‍ പണം പിന്‍വലിച്ചു; ഇഡി അന്വേഷണം മാവോയിസ്റ്റ് മേഖലകളിലേക്ക്

SCROLL FOR NEXT