പ്രതീകാത്മക ചിത്രം 
Kerala

കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി; നിരക്കുകള്‍ അറിയാം

നേരത്തേ 30 കിലോ വ്യത്യാസത്തിലായിരുന്നു സ്‌കെയില്‍ നിശ്ചയിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി. പാഴ്‌സലിന്റെ ഭാരത്തിന്റെ അനുപാതംകൂട്ടിയാണ് ചാര്‍ജ് വര്‍ധന. ഇന്ന് മുതല്‍ പുതുക്കിയ ചാര്‍ജ് ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി ഉത്തരവില്‍ പറയുന്നു.

ഒന്നു മുതല്‍ അഞ്ചു വരെ കിലോ (200 കിലോമീറ്ററിന്) 110 രൂപ. 5-15 കിലോ 132 രൂപ, 15-30 കിലോ 158 രൂപ, 30-45 കിലോ 258 രൂപ, 45-60 കിലോ 309 രൂപ, 60 -75 കിലോ 390 രൂപ, 75 -90 കിലോ 468 രൂപ, 90-105 കിലോ 516 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ചാര്‍ജ്. കിലോമീറ്റര്‍ ദൂരം കൂടുന്നതിന് അനുസരിച്ച് ചാര്‍ജ് ആനുപാതികമായി വര്‍ധിക്കും.

നേരത്തേ 30 കിലോ വ്യത്യാസത്തിലായിരുന്നു സ്‌കെയില്‍ നിശ്ചയിച്ചിരുന്നത്. ഒന്നു മുതല്‍ 30 വരെ കിലോ അയക്കുന്നതിന് 110 രൂപയായിരുന്നു ഇടാക്കിയിരുന്നത്. ഇപ്പോള്‍ 1 മുതല്‍ 2 കിലോ, 5 മുതല്‍ 15, 15 മുതല്‍ 30 എന്നിങ്ങനെ മൂന്ന് സ്‌കെയിലാക്കി തിരിച്ചു.

90 കിലോക്ക് മുകളിലുള്ള സാധനം 200 കിലോമീറ്റര്‍ ദൂരപരിധിയില്‍ അയക്കാന്‍ നേരത്തേ 430 രൂപ മതിയായിരുന്നെങ്കില്‍ പുതുക്കിനിശ്ചയിച്ച നിരക്ക് പ്രകാരം 516 രൂപ വേണം. കുറഞ്ഞ ചാര്‍ജ് ഈടാക്കിയിരുന്ന കൊറിയര്‍ സര്‍വീസ് വഴി കെഎസ്ആര്‍ടിസിക്ക് മികച്ച വരുമാനം ലഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും