KSRTC  ഫയൽ
Kerala

ഭാഷ 'മംഗ്ലീഷ്' ആയാലും മതി; കെഎസ്ആര്‍ടിസിയില്‍ ഇനി വാട്‌സ്ആപ്പ് വഴി ടിക്കറ്റ് എടുക്കാം

ഇതിനായി പ്രത്യേക വാട്‌സ്ആപ്പ് നമ്പറും കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാര്‍ക്ക് ഇനി വാടസ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി സിപി ജോണ്‍ നാളെ നിര്‍വഹിക്കും. ഇതിനായി പ്രത്യേക വാട്‌സ്ആപ്പ് നമ്പറും കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്.

മെട്രോ റെയില്‍ മാതൃകയിലാണ് കെഎസ്ആര്‍ടിസിയും എഐ അധിഷ്ഠിത ചാറ്റ്‌ബോട്ട് സംവിധാനം വഴി വാട്‌സ്ആപ്പ് ടിക്കറ്റിങ് ഒരുക്കുന്നത്. യാത്രക്കാര്‍ക്ക് വാട്‌സ്ആപ്പ് ചാറ്റിലൂടെ യാത്ര ചെയ്യേണ്ട സ്ഥലം തെരഞ്ഞെടുത്ത് വളരെ എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും, സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാനും ഇതുവഴി സാധിക്കും.

ആശയവിനിമയത്തിന് വിവിധ ഭാഷകള്‍ക്കു പുറമേ മംഗ്ലീഷും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ക്രമീകരണം. സാധാരണക്കാര്‍ക്കും വളരെ ലളിതമായി ടിക്കറ്റ് ബുക്കിങ് നടത്താന്‍ ഈ പുതിയ ഡിജിറ്റല്‍ സംവിധാനത്തിലൂടെ കഴിയും.

KSRTC Launches WhatsApp Ticket Booking Facility

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിക്കും കിട്ടി എട്ടിന്റെ പണി! പ്രസംഗിക്കുന്നതിനിടെ കറന്റ് കട്ട്; പ്രസംഗം പൂര്‍ത്തിയാക്കിയത് മൊബൈല്‍ വെളിച്ചത്തില്‍

വള്ളംകളി കണ്ട് മടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവല്‍; 31 ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

വോട്ടർ പട്ടികയിൽ പേരില്ല; കെജരിവാളിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; രേഖ ​ഗുപ്തയുടെ പേരിലും പൊരുത്തക്കേട്

ദുബൈയില്‍ മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍