ksrtc mysore trip 
Kerala

ഒറ്റ ദിവസം കൊണ്ട് മൈസൂരും വിനോദ സഞ്ചാര കേന്ദ്രങ്ങളും കണ്ട് വരാം; ഉല്ലാസ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി

മൈസൂരിലേയ്ക്ക് ഏകദിന അന്തര്‍ സംസ്ഥാന ഉല്ലാസ യാത്ര സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മൈസൂരിലേയ്ക്ക് ഏകദിന അന്തര്‍ സംസ്ഥാന ഉല്ലാസ യാത്ര സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. കോഴിക്കോട് ഡിപ്പോയില്‍ നിന്നാണ് യാത്ര പുറപ്പെടുക.

ഓഗസ്റ്റ് 10, 28 തീയതികളിലാണ് യാത്ര. പുലര്‍ച്ചെ 4.30ന് യാത്ര പുറപ്പെടും. മൈസൂര്‍ മൃഗശാല, മൈസൂര്‍ പാലസ്, കാരാഞ്ചി ലേക്ക്, സുഖ വന പക്ഷി സങ്കേതം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക. ഫാസ്റ്റ് പാസഞ്ചര്‍ ബസ് യാത്രയ്ക്ക് ഒരാള്‍ക്ക് 1080 രൂപയാണ് നിരക്ക് (ബസ് ചാര്‍ജ് മാത്രം). കൂടുതല്‍ വിവരങ്ങള്‍ക്ക് 9946068832, 9544477954.

ഓഗസ്റ്റ് 30ന് മൂകാംബിക യാത്രയും കെഎസ്ആര്‍ടിസി സംഘടിപ്പിക്കുന്നുണ്ട്. രാത്രി 8 മണിയ്ക്കാണ് യാത്ര തിരിക്കുക. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയ്ക്ക് 1850 രൂപയാണ് നിരക്ക് (ബസ് ചാര്‍ജ് മാത്രം). സൂപ്പര്‍ ഡീലക്‌സ് ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുക.

KSRTC Budget Tourism Cell is planning to organize a one-day inter-state trip to Mysore. The trip will depart from Kozhikode depot.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവനന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT