കെ ബി ഗണേഷ് കുമാര്‍ ഫയല്‍ ചിത്രം
Kerala

KSRTC Salary: ഒന്നാം തീയതി മുഴുവന്‍ ശമ്പളം നല്‍കി കെഎസ്ആര്‍ടിസി

2020 ഡിസംബര്‍ മാസത്തിന് ശേഷം ആദ്യമായണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി മുഴുവന്‍ ശമ്പളവും വിതരണം ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം ഒന്നാം തീയതി നല്‍കി കെഎസ്ആര്‍ടിസി. മാര്‍ച്ച് മാസത്തെ ശമ്പളമാണ് ഒറ്റത്തവണയായി ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിതരണം ചെയ്തത്. 2020 ഡിസംബര്‍ മാസത്തിന് ശേഷം ആദ്യമായണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി മുഴുവന്‍ ശമ്പളവും വിതരണം ചെയ്തത്.

ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നല്‍കും എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെയും പ്രധാന പ്രഖ്യാപനമായിരുന്നു. തുടര്‍ന്നുള്ള മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല