തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ സ്വിഫ്റ്റ് ബസ് പുറത്തെടുക്കാന്‍ ശ്രമിക്കുന്നു, ടെലിവിഷന്‍ ദൃശ്യം 
Kerala

സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങി, മണിക്കൂറുകള്‍ നീണ്ട ശ്രമം; പുറത്തെടുത്തു

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ബസ് പുറത്തിറക്കി. പില്ലര്‍ ഗാര്‍ഡ് പൊളിച്ചുമാറ്റിയാണ് സ്വിഫ്റ്റ് ബസ് പുറത്തിറക്കിയത്. 

ബംഗളൂരുവില്‍നിന്ന് കോഴിക്കോട് എത്തിയ KL 15 F 2323 ബസാണ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂണ്‍ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകാത്ത സ്ഥിതിയായായിരുന്നു. ഒടുവില്‍ പില്ലര്‍ ഗാര്‍ഡ് പൊളിച്ചുമാറ്റി ബസ് പുറത്തിറക്കുകയായിരുന്നു.

കോഴിക്കോട് ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയ നിര്‍മ്മാണം സംബന്ധിച്ച പരാതികള്‍ക്കിടെയാണു സംഭവം. രാവിലെ യാത്ര പുറപ്പെടുന്നതിനു മുന്‍പായി വാഹനം പുറത്തേക്ക് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണു സംഭവം. തൂണുകള്‍ക്കിടയില്‍ പില്ലര്‍ ഗാര്‍ഡ് ഉള്ളതിനാല്‍ ബസ് പുറത്തേക്ക് എടുക്കാന്‍ കഴിയാതെയായി വിന്‍ഡോ ഗ്ലാസുകള്‍ പൊട്ടുമെന്ന് ആയപ്പോള്‍ ബസ് ട്രാക്കില്‍ തന്നെ നിര്‍ത്തേണ്ടിവന്നു. ഒടുവില്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാര്‍ എത്തി ഗാര്‍ഡ് അഴിച്ചു മാറ്റുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്