കെഎസ്ആര്‍ടിസി / ഫയല്‍ചിത്രം 
Kerala

ലീവ് ചോദിച്ചത് തര്‍ക്കമായി, ഇന്‍സ്‌പെക്ടറെ പുറത്തടിക്കാന്‍ ശ്രമിച്ചപ്പോള്‍ വനിതാ കണ്ടക്ടര്‍ നിലത്തുവീണു, നടപടി

കോര്‍പ്പറേഷന് കളങ്കം വരുത്തുകയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുകയും ചെയ്തതിനാണ് നടപടി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : ലീവ് നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വനിതാ കണ്ടക്ടര്‍ പുറത്തടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയ കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി. വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ചു, കോര്‍പ്പറേഷന് കളങ്കം വരുത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. 

2021 മെയ് മാസം 7-ാം തിയ്യതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കാന്റീന് സമീപം കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടറായ കെ എ നാരായണന്‍ സംസാരിച്ചുകൊണ്ടു നില്‍ക്കെ വനിതാ കണ്ടക്ടറായ എം വി ഷൈജ അടുത്തു വന്ന് ലീവിന്റെ കാര്യം പറഞ്ഞു. 

ഇതുമായി ബന്ധപ്പെട്ട സംസാരിത്തിനിടെ നാരായണനെ പുറത്ത് അടിക്കാനുള്ള ശ്രമത്തിനിടയിലാണ് കണ്ടക്ടര്‍ ഷൈജ നിലത്തുവീണത്. കോര്‍പ്പറേഷന് കളങ്കം വരുത്തുകയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുകയും ചെയ്തതിനാണ് നാരായണനെതിരെ നടപടി. 

തൃശൂര്‍ യൂണിറ്റിലെ ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറായ നാരായണനെ കണ്ണൂരേക്ക് സ്ഥലം മാറ്റി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്‌പെക്ടറെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതിന് കണ്ടക്ടര്‍ എംവി ഷൈജയ്‌ക്കെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവരെ പൊന്നാനി യൂണിറ്റിലേക്ക് സ്ഥലം മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT