പ്രതീകാത്മക ചിത്രം 
Kerala

'രാജ്യത്തെ ഏറ്റവും മികച്ച ആഡംബര ബസ്' കെഎസ്ആര്‍ടിസിക്ക് സ്വന്തം; വോള്‍വോ സ്ലീപ്പര്‍ നാളെ എത്തും

വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മിച്ച ഇന്ത്യയിലെ തന്നെ ആദ്യ എട്ടു സ്ലീപ്പര്‍ ബസുകളാണ് കെഎസ്ആര്‍ടിസിക്ക് കൈമാറുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദീര്‍ഘദൂര യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന് കെഎസ്ആര്‍ടിസി വാങ്ങിയ ലക്ഷ്വറി ബസ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. വോള്‍വോയുടെ സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ് എത്തുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച ലക്ഷ്വറി ബസാണ് ഇതെന്ന് കെഎസ്ആര്‍ടിസി അവകാശപ്പെട്ടു. വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മിച്ച ഇന്ത്യയിലെ തന്നെ ആദ്യ എട്ടു സ്ലീപ്പര്‍ ബസുകളാണ് കെഎസ്ആര്‍ടിസിക്ക് കൈമാറുന്നത്. വോള്‍വോ ബി 11ആര്‍ ഷാസി ഉപയോഗിച്ച് നിര്‍മിച്ച ബസുകളാണ് കെഎസ്ആര്‍ടിസി -സിഫ്റ്റിലേക്ക് വേണ്ടി എത്തുന്നത്. കൂടാതെ അശോക് ലൈലാന്റ് കമ്പനിയുടെ ലക്ഷ്വറി ശ്രേണിയില്‍പ്പെട്ട 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്‌പെന്‍ഷന്‍ നോണ്‍ എസി ബസുകളും ഘട്ടംഘട്ടമായി രണ്ടുമാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിക്ക് ലഭിക്കും

കെഎസ്ആര്‍ടിസി -സിഫ്റ്റ്  ബസുകള്‍ ഉപയോഗിച്ച് ദീര്‍ഘ ദൂര സര്‍വിസുകള്‍ ആരംഭിക്കും. ഏഴു വര്‍ഷം കഴിഞ്ഞ കെഎസ്ആര്‍ടിസിയുടെ 704 ബസുകള്‍ ഘട്ടംഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ് പുതിയ ബസുകള്‍ എത്തുന്നത്. ഇത് ഓപ്പറേറ്റ് ചെയ്യുന്നത് കെഎസ്ആര്‍ടിസി -സിഫ്റ്റാണ്. സിഫ്റ്റിലേക്ക് ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്കുള്ള നിയമന നടപടിയുടെ ഭാഗമായുള്ള റാങ്ക് ലിസ്റ്റ് ഈ ആഴ്ച തന്നെ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാനേജ്‌മെന്റ്  സ്ഥാപനങ്ങളില്‍ പരിശീലനവും നല്‍കും. 2017ന് ശേഷം ആദ്യമായാണ് അത്യാധുനിക ശ്രേണിയില്‍പ്പെട്ട ബസുകള്‍ കെഎസ്ആര്‍ടിസിക്കായി വാങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്‌ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി