KSRTC Pink Bus AI Generated Image
Kerala

സ്ത്രീകള്‍ക്ക് രാത്രിയില്‍ സുരക്ഷിത യാത്ര; പ്രിയദര്‍ശിനിക്ക് പിന്നാലെ 'പിങ്ക് ബസ്', നാളെ മുതല്‍ നിരത്തുകളില്‍

ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്താണ് പദ്ധതി ആരംഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസിയുടെ 'പിങ്ക് ബസ്' സര്‍വീസുകള്‍ ആരംഭിക്കുന്നു. പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെയാണ് വനിതകള്‍ക്ക് മാത്രമായി പുതിയ പദ്ധതിയുമായി കെഎസ്ആര്‍ടിസി രംഗത്തെത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി സിപി ജോണ്‍ നിര്‍വഹിക്കും.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്താണ് പദ്ധതി ആരംഭിക്കുന്നത്. ഐടി ജീവനക്കാരുടെയും മറ്റ് വനിതാ യാത്രക്കാരുടെയും യാത്രാക്ലേശം പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം. കിഴക്കേക്കോട്ടയില്‍ നിന്ന് ആരംഭിച്ച് തമ്പാനൂര്‍, പട്ടം, മെഡിക്കല്‍ കോളജ്, ആര്‍സിസി, ഉള്ളൂര്‍, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, ഇന്‍ഫോസിസ്, ലുലു മാള്‍, കിംസ് ആശുപത്രി എന്നീ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വീസ്.

വൈകിട്ട് 4:30 മുതല്‍ രാത്രി 10:45 വരെയും, രാവിലെ 4:00 മുതല്‍ 8:00 വരെയുമാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാത്രി 9:05ന് ടെക്‌നോപാര്‍ക്കിലേക്കും രാത്രി 10:00ന് ടെക്‌നോപാര്‍ക്കില്‍ നിന്ന് തിരിച്ചുമുള്ള സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുന്നു. രാത്രി 9 മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതാ യാത്രക്കാര്‍, രാത്രികാല ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ഐടി ജീവനക്കാര്‍, ആശുപത്രി ജീവനക്കാര്‍, സിനിമ കഴിഞ്ഞ് മടങ്ങുന്നവര്‍, വൈകിട്ടത്തെ ട്രെയിനുകളില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് സര്‍വീസ് വലിയ ആശ്വാസമാകും.

KSRTC to launch women-only night pink bus service in Thiruvananthapuram on July 23

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് ഭരിക്കുന്നയിടത്തും ചോദ്യപേപ്പര്‍ ചോര്‍ന്നില്ലേ, എന്തിനാണ് സെലക്ടീവ് ആകുന്നത്?'; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രം

'കേരളത്തില്‍ പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ മണ്ണുവാരി പ്രതിഷേധിച്ചപ്പോള്‍ വായ തുറന്നില്ല'; ടൊവിനോയുടെ വീടിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം

സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ മാറ്റാം; അനാവശ്യ ആപ്പുകളില്ല, ലൈറ്റ് ഫ്‌ലിപ്പ് ഫോണിന്റെ ഫീച്ചറുകള്‍ അറിയാം

തലശ്ശേരി വ്യാപാരി സഹകരണ സംഘത്തില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ്; സെക്രട്ടറി പിടിയില്‍

'ഫെല്ലോഷിപ്പ് കിട്ടിയത് ജാതിയുടെ പേരില്‍'; ജാതി വിവേചനം നേരിട്ടെന്ന് മലയാളം സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി