പ്രതീകാത്മക ചിത്രം 
Kerala

യൂണിഫോമില്‍ നെയിം ബോര്‍ഡ്; കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും കാക്കിയിലേക്ക്

തൊഴിലാളി യൂണിയനുകളുടെ ആവശ്യപ്രകാരമാണ് നടപടി. 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം കാക്കിയിലേക്ക് മടങ്ങുന്നു.  വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. തൊഴിലാളി യൂണിയനുകളുടെ ആവശ്യപ്രകാരമാണ് നടപടി. 

കണ്ടക്ടര്‍/ഡ്രൈവര്‍ തസ്തികയിലുള്ളവര്‍ക്ക് കാക്കി പാന്റ്സും കാക്കി ഹാഫ് സ്ലീവ് ഷര്‍ട്ടുമാണ് യൂണിഫോം. വനിതാ കണ്ടക്ടര്‍ക്ക് കാക്കി ചുരിദാറും ഓവര്‍കോട്ടും. യൂണിഫോമില്‍ നെയിംബോര്‍ഡും ഉണ്ടാകും. പരിഷ്‌കാരം ഉടന്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി 60,000 മീറ്റര്‍ തുണി കേരള ടെക്സ്‌റ്റൈല്‍ കോര്‍പറേഷന്‍ കൈമാറി. മെക്കാനിക്കല്‍ ജീവനക്കാര്‍ നീല വസ്ത്രത്തിലേക്ക് മാറും.

2015ലാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം നീലയാക്കിയത്. യൂണിഫോം തിരിച്ച് കാക്കിയാക്കണമെന്ന് തൊഴിലാളി യൂണിയന്‍ വളരെ നാളുകളായി ആവശ്യമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യൂണിഫോം തിരിച്ച് കാക്കിയാക്കാം എന്ന് തീരുമാനിച്ചിരുന്നെങ്കിലും ഉത്തരവായിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ

ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം