പ്രതീകാത്മകം ഫയല്‍ ചിത്രം
Kerala

ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

നേതാക്കളെ എസ്എഫ്ഐ ആക്രമിച്ചെന്ന് കെഎസ്‍യു ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു. അമ്പലപ്പുഴയിൽ കെഎസ്‍യു നേതാക്കളെ എസ്എഫ്ഐ ആക്രമിച്ചെന്നാരോപിച്ചാണ് ബന്ദ്. അമ്പലപ്പുഴ ​ഗവ. കോളജിൽ കെഎസ്‍യു- എസ്എഫ്ഐ സംഘർഷം അരങ്ങേറിയിരുന്നു.

വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കെഎസ്‍യു വിജയിച്ചിരുന്നു. ഇതിൽ ആ​​ഹ്ലാദം പ്രകടിപ്പിച്ച് കെഎസ്‍യു നടത്തിയ വിജയാഘോഷ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.

കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്റ് ആര്യ കൃഷ്ണനേയും തൻസിൽ നൗഷാദിനേയും ജില്ലാ സെക്രട്ടറി അർജുൻ ​ഗോപകുമാറിനേയും അമ്പലപ്പുഴ നിയോക മണ്ഡലം പ്രസി‍ഡന്റ് ആദിത്യൻ സനു എന്നിവരെ എസ്എഫ്ഐ ആക്രമിച്ചെന്നാണ് കെഎസ്‍യു ആരോപണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു