കെഎസ് യു - എസ് എഫ് ഐ സംഘർഷം 
Kerala

ആര്‍ട്സ് ഫെസ്റ്റിനെച്ചൊല്ലി കെഎസ് യു-എസ്എഫ്‌ഐ സംഘര്‍ഷം; തൃശൂര്‍ ലോ കോളജ് അടച്ചു

എസ്എഫ്ഐക്കാണ് ആര്‍ട്സ് യൂണിയന്റെ ചുമതല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തൃശൂര്‍ : തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ കെഎസ് യു-എസ്എഫ്‌ഐ സംഘര്‍ഷം. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന ത്രിദിന ആര്‍ട്സ് ഫെസ്റ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് കോളജ് താല്‍ക്കാലികമായി അടച്ചു.

മത്സരങ്ങളുടെ പരിശീലനവും ഒരുക്കങ്ങളും പുരോഗമിക്കുന്നതിനിടെ കലോത്സവം അലങ്കോലപ്പെടുത്താന്‍ കെഎസ് യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി മോസസ് സോജനും ജനറല്‍ സെക്രട്ടറി അല്‍ജോയും മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിച്ചെന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം.

എസ്എഫ്ഐക്കാണ് ആര്‍ട്സ് യൂണിയന്റെ ചുമതല. പരിശീലനത്തിനിടെ മനഃപൂര്‍വം എസ്എഫ്ഐ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു എന്ന് കെഎസ് പ്രവര്‍ത്തകരും ആരോപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കോളജ് തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

KSU-SFI clash, Thrissur Law College closed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കോട്ട സ്ഫോടനം ചാവേര്‍ ആക്രമണം, ഉമര്‍ സൂത്രധാരന്‍; 7,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ഒറ്റച്ചാര്‍ജില്‍ 36 മണിക്കൂര്‍ വിഡിയോ, ഒരേസമയം മൂന്ന് ആക്റ്റിവിറ്റികള്‍; ഐഫോണ്‍ 18 പ്രോയും പ്രോ മാക്‌സും അവതരിപ്പിച്ച് ആപ്പിള്‍

ഈ ഫോണുകളില്‍ ഇനി വാട്‌സ്ആപ്പ് കിട്ടില്ല; ലിസ്റ്റില്‍ നിങ്ങളുടെ ഫോണുണ്ടോ?

'പിണറായിയെ പൂട്ടാന്‍ ഇ ഡി വേറെ ജനിക്കണം!'

സൗദിക്ക് നേരെ ഹൂതികളുടെ ആക്രമണം; മക്ക കരാര്‍ പ്രകാരം തിരിച്ചടിക്കാന്‍ കൂടുമെന്ന് പാകിസ്ഥാന്‍