K T Jaleel facebook
Kerala

കെടി ജലീല്‍ വീണ്ടും കോളജിലേക്ക്

എയ്ഡഡ് അധ്യാപകര്‍ മത്സരിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് 2021ല്‍ ജോലിയില്‍ നിന്നും രാജിവച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കെടി ജലീല്‍ വീണ്ടും അധ്യാപക രംഗത്തേക്ക്. തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ചരിത്രവിഭാഗം പ്രൊഫസറായി തിരിച്ചെത്തുന്നു. സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച കുറിപ്പിലാണ് പുതിയ ജോലി വിവരങ്ങള്‍ മുന്‍ മന്ത്രി പങ്കുവച്ചത്.

എയ്ഡഡ് അധ്യാപകര്‍ മത്സരിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് 2021ല്‍ ജോലിയില്‍ നിന്നും രാജിവച്ചത്. 1994ല്‍ പിഎസ്എംഒ കോളജില്‍ ചരിത്രാധ്യാപകനായി ചേര്‍ന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജലീല്‍ അധ്യാപകനായി എത്തുന്നത്.

കെടി ജലീലിന്റെ കുറിപ്പ്‌

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ ചരിത്രവിജയം നേടി നിയമസഭയില്‍ എത്തി. 2011, 2016, 2021 നിയമസഭാ തെരഞ്ഞടുപ്പുകളില്‍ തുടര്‍ച്ചയായ വിജയം നേടിയ ജലീല്‍ ഇത്തവണ തവനൂരില്‍ വിഎസ് ജോയിയോട് പരാജയപ്പെട്ടു. ആദ്യപിണറായി സര്‍ക്കാരില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്നു. ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 13 ഏപ്രില്‍ 2021 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവച്ചു.

KT Jaleel returns to college teaching

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാജ്യസഭാ സ്ഥാനാര്‍ഥി മിനാക്ഷി നടരാജന്റെ പത്രിക തള്ളി; ആഘോഷമാക്കി ബിജെപി

കനത്ത മഴയില്‍ കണ്ണൂര്‍ നഗരത്തില്‍ നാശനഷ്ടം; മതിലും കെട്ടിടവും റോഡിലേക്ക് ഇടിഞ്ഞു, കാല്‍ നടയാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു, ദുരന്തം ഒഴിവായി

ഇന്ത്യയില്‍ പ്രത്യുത്പാദന നിരക്ക് ഇടിവ്: ഗുരുതര പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയാണോ, വിദഗ്ധര്‍ പറയുന്നത്

തിരുത്താന്‍, 'പുതുവഴികളു'മായി സിപിഎം; 'രക്ഷാപ്രവര്‍ത്തകര്‍'ക്ക് മുന്‍കൂര്‍ ജാമ്യം; വീണയ്ക്ക് ഇഡി സമന്‍സ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'തളിപ്പറമ്പില്‍ പാര്‍ട്ടി തോറ്റതിന് ഞാന്‍ എന്തിന് സ്വയം വിമര്‍ശനം നടത്തണം?; മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്ക് വീഴ്ച പറ്റിയിട്ടില്ല'

SCROLL FOR NEXT