Kumbh Mela Viral Girl and Husband file
Kerala

കുംഭമേള വൈറല്‍ താരത്തിന് വീണ്ടും പൊലീസ് സംരക്ഷണം; ഉത്തരവിട്ട് ഹൈക്കോടതി

മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും നടക്കുന്നതായി പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: കുഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കൊച്ചി പാലാരിവട്ടം പൊലീസിനാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ദ്ദേശം. വനിതാ ഉദ്യോഗസ്ഥ മുഖേന സംരക്ഷണം ഉറപ്പാക്കാമെന്നും വ്യക്തമാക്കി. മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും നടക്കുന്നതായി പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

നേരത്തെ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് പൊലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശിച്ച് കോടതി ജൂണില്‍ ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അത് പിന്‍വലിച്ചിരുന്നു. പൊലീസ് സംരക്ഷണം വേണെമെങ്കില്‍ നേരിട്ടോ രേഖാമൂലമോ നല്‍കാനും നിര്‍ദേശിച്ചു.

കേസില്‍ കക്ഷിയായ എറണാകുളം സെന്‍ട്രല്‍ പൊലീസിനെയാണ് പെണ്‍കുട്ടി അപേക്ഷയുമായി സമീപിച്ചത്. ഹര്‍ജിക്കാരി ഇപ്പോള്‍ പാലാരിവട്ടം പൊലീസിന്റെ പരിധിയിലാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് അടിയന്ത സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ വനിതാ എഎസ്‌ഐയുടെ നമ്പര്‍ അവര്‍ക്ക് നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് പാലാരിവട്ടം എസ്എത്ത്ഒയെ സ്വമേധയാ കക്ഷിചേര്‍ത്ത് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. ഹര്‍ജി 28ന് പരിഗണിക്കാന്‍ മാറ്റി.

Kumbh Mela viral star to get police protection again following High Court order

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം പാര്‍ലമെന്റിലേക്ക് കൂടി നീട്ടാന്‍ കോണ്‍ഗ്രസ്; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായേക്കുമെന്ന് സൂചന

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

'വിദ്യാര്‍ഥികളുടേത് ന്യായമായ ആവശ്യം'; മിന്നല്‍ പ്രതിഷേധത്തില്‍ കാരണം വെളിപ്പെടുത്തി രാഹുലിന്റെ വീഡിയോ സന്ദേശം

പ്രായപൂര്‍ത്തിയായാലും മകളുടെ വിദ്യാഭ്യാസ ചെലവ് അച്ഛന്‍ വഹിക്കണം: കര്‍ണാടക ഹൈക്കോടതി

അല്‍ഫാമിന്റെ അളവ് കുറഞ്ഞു, ഹോട്ടല്‍ ജീവനക്കാരുമായുള്ള തര്‍ക്കം കയ്യാങ്കളിയില്‍; 3 പേര്‍ക്ക് പരിക്ക്