ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 6 വരെ സര്‍വീസ് നടത്തുന്ന ഈ പ്രതിവാര ട്രെയിന്‍ സര്‍വീസ്
Onam:Railways announces special service on Bengaluru-Ernakulam route
പ്രതീകാത്മക ചിത്രംറെയില്‍വേx
Edited By:
Updated on
1 min read

കൊച്ചി: ഓണക്കാലത്തെ യാത്രാതിരക്ക് മുന്‍കൂട്ടികണ്ട് ബംഗളൂരു - എറണാകുളം റൂട്ടില്‍ ഇന്ത്യന്‍ റെയില്‍വേ സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 6 വരെ സര്‍വീസ് നടത്തുന്ന ഈ പ്രതിവാര ട്രെയിന്‍, ഞായറാഴ്ചകളില്‍ രാത്രി 11.10-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-ന് ബംഗളൂരു എസ്എംവിടിയില്‍ എത്തിച്ചേരും. തിരികെ തിങ്കളാഴ്ചകളില്‍ വൈകിട്ട് 4-ന് എസ്എംവിടിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച രാവിലെ 5.45-ന് എറണാകുളത്തെത്തും.

Onam:Railways announces special service on Bengaluru-Ernakulam route
ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്

ആലുവ, തൃശ്ശൂര്‍, പാലക്കാട്, പോത്തന്നൂര്‍, ഈറോഡ്, സേലം, കുപ്പം, ബംഗാര്‍പേട്ട, കൃഷ്ണരാജപുരം എന്നീ സ്റ്റോപ്പുകളുള്ള ഈ ട്രെയിനില്‍ 2nd AC, 3rd AC, 3rd AC ഇക്കോണമി, സ്ലീപ്പര്‍, ജനറല്‍ വിഭാഗങ്ങളിലായി ആകെ 20 കോച്ചുകളാണുള്ളത്. ഓണത്തിന് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന മലയാളി യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുന്ന ഈ സര്‍വീസിലേക്കുള്ള ടിക്കറ്റുകള്‍ ഐആര്‍സിടിസി ആപ്പിലും റിസര്‍വേഷന്‍ കൗണ്ടറുകളിലും ലഭ്യമാണ്.

Summary

Onam:Railways announces special service on Bengaluru-Ernakulam route

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com