കുറുവ സംഘത്തിൽപ്പെട്ടയാൾ ടെലിവിഷൻദൃശ്യം
Kerala

വിലങ്ങോട് കൂടി നഗ്നനായി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു; കുറുവ സംഘത്തിൽപ്പെട്ടയാൾക്കായി തിരച്ചിൽ

ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുറുവ സംഘത്തിൽപ്പെട്ടയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കൈ വിലങ്ങോട് കൂടി പൂർണ നഗ്നനയാണ് ഇയാൾ രക്ഷപ്പെട്ടത്. എറണാകുളം കുണ്ടന്നൂർ ഭാഗത്തു നിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു.

തമിഴ്നാട് സ്വദേശിയായ സന്തോഷ് എന്നയാളാണ് ചാടിപ്പോയത്. കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോൾ പൊലീസിനെ കുറുവ സംഘം ആക്രമിച്ചു. സ്ത്രീകളും കുട്ടികളും ആക്രമിക്കുന്നതിനിടെ സന്തോഷ് ഓടിപ്പോവുകയായിരുന്നു. ആക്രമിച്ച സംഘത്തിൽപ്പെട്ട രണ്ട് പേരെ പൊലീസ് കീഴ്പ്പെടുത്തി.

സന്തോഷിനായി പൊലീസ് കുണ്ടന്നൂർ നഗരത്തിൽ തിരച്ചിൽ നടത്തി വരികയാണ്. ആലപ്പുഴയിലും എറണാകുളത്തുമായി കുറുവ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു